വെ​ട്ടി​പ്പു​റ​ത്ത്​ മ​ദ്യ​ശാ​ല​ക്കെ​തി​രെ സം​യു​ക്​​ത സ​മ​ര സ​മി​തി

പത്തനംതിട്ട: ബിവറേജ് കോർപറേഷൻ വെട്ടിപ്പുറത്ത് ആരംഭിക്കാൻ ശ്രമിക്കുന്ന മദ്യശാലക്കെതിരെ പ്രതിഷേധിക്കാൻ നാട്ടുകാർ സംയുക്ത സമരസമിതിക്ക് രൂപം നൽകി. വിവിധ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ നേതാക്കളും നഗരസഭ കൗൺസിലർമാരും ഉൾപ്പെടുന്നു. പ്രഫ. മാത്യു പി. ദാനിയേൽ, ഹാറൂൺ മൗലവി, വി.പി. മന്മഥൻ നായർ എന്നിവർ രക്ഷാധികാരികളും കൗൺസിലർ റോസ്ലിൻ സന്തോഷ് സമര സമിതി ചെയർപേഴ്സനും പ്രമോദ് കുമാർ ജനറൽ കൺവീനറും നഗരസഭ കൗൺസിലർമാരായ കെ. ജാസിംകുട്ടി, സജി കെ. സൈമൺ, സിന്ധു അനിൽ, സജിനി മോഹൻ, ഷൈനി ജോർജ് എന്നിവർ വൈസ് ചെയർമാൻമാരുമാണ്. എൻ. നിയാസ്, സാബു സാം, പി.വി. തോമസ്, എം. മുഹമ്മദ് സാലി, നിബു മാത്യു, സതി ഗോപി, ജോയമ്മ സൈമൺ, ലില്ലി ജോർജ് എന്നിവർ കൺവീനർമാരുമാണ്. വിവിധ ദിവസങ്ങളിൽ നടന്ന പ്രതിഷേധ യോഗങ്ങളിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം നരേശ്, കേരള കോൺഗ്രസ് (മാണി) നേതാവ് ജോസഫ് എം. പുതുശ്ശേരി, എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് അൻസാരി കുളനട, യുവമോർച്ച ജില്ല പ്രസിഡൻറ് സിബി സാം തോട്ടത്തിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റെനീസ് മുഹമ്മദ്, നഗരസഭ മുൻ കൗൺസിലർ കെ.ജി. പ്രകാശ്, യൂത്ത്കോൺഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡൻ, എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.