ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡ് പു​തു​ക്ക​ൽ

അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് ഏപ്രിൽ ഒന്നു മുതൽ 14വരെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. റേഷൻകാർഡ്, നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ്, 30 രൂപ ഫീസ് എന്നിവയുമായി ഒരു ഗുണഭോക്താവ് നേരിട്ട് ക്യാമ്പിൽ ഹാജരാകണം. വിവിധ സ്ഥലങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചുവരെ ക്യാമ്പുകൾ നടക്കും. ഏപ്രിൽ ഒന്ന് ഗവ. യു.പി സ്കൂൾ ഏനാത്ത്, ഏപ്രിൽ മൂന്നിന് ഗവ. എൽ.പി സ്കൂൾ ഇളംഗമംഗലം, നാലിനു ഗവ. എൽ.പി സ്കൂൾ ഏഴംകുളം, അഞ്ച് തൊടുവക്കാട് സെൻറ് മേരീസ് ഓഡിറ്റോറിയം, ആറിന് മുസ്ലിം ജമാഅത്ത് ഹാൾ പ്ലാേൻറഷൻമുക്ക്, ഏഴിന് ഗവ. എൽ.പി സ്കൂൾ അറുകാലിക്കൽ, എട്ടിന് കൈതപ്പറമ്പ് സാംസ്കാരിക നിലയം, ഒമ്പതിന് സെൻറ് ജോർജ് യു.പി.എസ് നെടുമൺ, ഏപ്രിൽ 10 ഗവ. ഹയർ സെക്കൻഡറി സ്കൂൾ കിഴക്കുപുറം, 11 ചെറുകുന്നം എൻ.എസ്.എസ് കരയോഗമന്ദിരം ഹാൾ കോട്ടമുകൾ, 12 നെടുമൺ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കല്ലേത്ത്, ഏപ്രിൽ 13 ബഥേനിയ ഒാഡിറ്റോറിയം മാങ്കൂട്ടം, 14 ഏഴംകുളം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.