അടൂർ: അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കുറവ് കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് അടൂർ നഗരസഭയിലെ മൂന്നാളം ഗവ. എൽ.പി സ്കൂളിലാണ്. അടിസ്ഥാന സൗകര്യ അപര്യാപ്തതയാണ് കുട്ടികൾ എത്താതിരുന്നതിന് കാരണമെന്ന് പറയുന്നു. സ്മാർട്ട് ക്ലാസില്ല. സ്ക്രീൻ മറച്ചാണ് ക്ലാസ് മുറികൾ തിരിച്ചിരിക്കുന്നത്. നാലാം ക്ലാസ് പ്രവർത്തിച്ചിരുന്ന ഭാഗത്താണ് അംഗൻവാടിയും പ്രവർത്തിക്കുന്നത്. ഇത്തവണ അഞ്ചുലക്ഷം രൂപ എസ്.എസ്.എ ഫണ്ടിൽനിന്ന് ചെലവഴിച്ച് സ്കൂളിെൻറ മേൽക്കൂര നന്നാക്കി. സ്കൂളിലേക്ക് കയറുന്നിടത്ത് തറയോട് പാകി. എന്നാൽ, അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന കഴിഞ്ഞ വർഷത്തെ പ്രവേശനോത്സവത്തിന് ഉറപ്പുനൽകിയ ജനപ്രതിനിധികൾ ഇത്തവണയും ഉറപ്പ് ആവർത്തിച്ചു. അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഇത്തവണ ഒന്നാം ക്ലാസിൽ 921 കുട്ടികളാണ് പ്രവേശനം നേടിയത്. കഴിഞ്ഞ വർഷേത്തക്കാൾ അഞ്ചു കുട്ടികൾ കൂടുതലാണ്. ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തിയത് ചൂരക്കോട് ഗവ. എൽ.പി.എസിലാണ്- 71 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.