തിരുവല്ല: പൂട്ടിക്കിടന്ന കവിയൂർ സി.എം.എസ്.എൽ.പി സ്കൂൾ ഈ അധ്യയന വർഷത്തോടെ തുറന്നു പ്രവർത്തനം ആരംഭിച്ചു. അധ്യാപകരും പൂർവവിദ്യാർഥികളും അഭ്യുദയകാംക്ഷികളും ചേർന്ന് നടത്തിയ ഊർജിത പ്രവർത്തനഫലമായാണ് പൂട്ടിയ വിദ്യാലയം തുറന്നു പ്രവർത്തിക്കാനായത്. താലൂക്കിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായ ഈ പള്ളിക്കൂടം നാടിെൻറ ചരിത്രത്തിെൻറ കൂടി ഭാഗമാണ്. ഏതാണ്ട് ഒരുനൂറ്റാണ്ടു മുമ്പ് സി.എം.എസ് മിഷനറിയായ ജോൺ ഹാക്സ് വർത്തിനാൽ സ്ഥാപിച്ച കവിയൂർ സി.എം.എസ്.എൽ.പി സ്കൂൾ ഈ ഗ്രാമത്തിലെ താഴ്ന്ന ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇരുപത്തിയഞ്ചോളം വിദ്യാർഥികളാണ് ഇവിടെ ഒന്നാം ക്ലാസിൽ ചേരാനെത്തിയത്. എല്ലാവർക്കും മധുരം നൽകിയും പാട്ടുകൾ പാടിയും തൊപ്പിയണിയിച്ചുമാണ് സ്വാഗത സംഘക്കാർ കുട്ടികളെ എതിരേറ്റത്. പൂട്ടിപ്പോയ മലയാളം സ്കൂളിനെ പുനരുജ്ജീവിപ്പിച്ച് നാട്ടുകാർ പുതിയ ചരിത്രമെഴുതുകയായിരുന്നു. പ്രവേശനോത്സവത്തിൽ സി.എസ്.ഐ സഭയുടെ ട്രഷറര്‍ ഫാ. ഡോ. സാബു കെ. ചെറിയാന് സ്കൂള്‍ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. കോര്‍പറേറ്റ് മാനേജര്‍ ടി.ജെ. മാത്യു സ്കൂള്‍ ഹെഡ്മാസ്റ്റര് ജീമോന്‍ ചെറിയാന് ചുമതല കൈമാറി. കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എലിസബത്ത് മാത്യു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഫാ. പി.കെ. ചാക്കോ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിന്, രാജേഷ് കുമാര്‍, അഖില്‍ മോഹന്‍, ഫാ.നൈനാന് േജക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.