കോന്നി: വൻ ദുരന്തത്തിനു കാരണമായേക്കാവുന്ന കോന്നി തൂക്കുപാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ അധികാരികൾക്ക് നിർദേശം നൽകാൻ താലൂക്ക് വികസന സമിതി യോഗം ഐകകണ്േഠ്യന പ്രമേയം പാസാക്കി. മാസങ്ങളായി ഒാരോ താലൂക്ക് വികസന സമിതി യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് വികസന സമിതി സർക്കാറിെൻറ ശ്രദ്ധയിൽകൊണ്ടുവരാൻ പ്രമേയം പാസാക്കിയത്. കലക്ടറുടെ അധികാര പരിധിയിൽ വരുന്ന തൂക്കുപാലം ജില്ല -ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയെങ്കിൽ മാതമേ അറ്റകുറ്റപ്പണി സാധ്യമാകൂ. കോന്നി പൂങ്കാവിൽ പ്രവർത്തിച്ചിരുന്ന സപ്ലൈകോ നിയന്ത്രണത്തിലുള്ള ഗോതമ്പ് സംസ്കരണ ശാലയുടെ പ്രവർത്തനം നിർത്തിയത് യോഗത്തിൽ ചർച്ചയായി. നിലവിലെ കോന്നി താലൂക്ക് ആശുപത്രിയുടെ ഗ്രേഡ് ഇപ്പോഴും പഴയ കമ്യൂണിറ്റി ഹെൽത്ത് സെൻറർ തന്നെയാണ്. നിലവിലെ കോന്നി സി.എച്ച്.സി തണ്ണിത്തോട്ടിലേക്ക് മാറ്റാൻ തീരുമാനമായതായി ജനപ്രതിധികൾ അറിയിച്ചു. കോന്നി താലൂക്ക് ഒാഫിസിലെ ലിഫ്റ്റ് കേടായി മാസങ്ങൾ പിന്നിട്ടിട്ടും ശരിയാക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിനു കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ അധ്യക്ഷതവഹിച്ചു. തഹസിൽദാർ രാജു സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.