അടൂർ: ട്രാഫിക് ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ച് കേരളം മുഴുവൻ സഞ്ചരിക്കുന്ന പപ്പുവിെൻറ പ്രയാണം 2017 അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്നു. ട്രാഫിക് നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ലഘുനാടകവും ഒപ്പം തത്സമയ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുന്നവർക്ക് സമ്മാനം നൽകുന്ന ക്വിസ് പരിപാടിയും അരങ്ങേറി. ഗതാഗത നിയമങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്ര വരകളിൽനിന്നുള്ള ആശയമാണ് പപ്പു എന്ന സീബ്ര കുട്ടി. ഗതാഗതനിയമങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് കേരള പൊലീസ് ജനമൈത്ര സുരക്ഷിതയാത്ര ശുഭയാത്ര എന്ന സുരക്ഷ പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാന പര്യടനം ഏപ്രിൽ 17ന് കാസർകോട്ടുനിന്നാണ് ആരംഭിച്ചത്. പപ്പുവെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈജു എന്ന പൊലീസുകാരനാണ്. ജില്ല പര്യടനം അടൂരിൽ ഡിവൈ.എസ്.പി എസ്. റഫീഖ് ഉദ്ഘാടനം ചെയ്തു. സി.ഐ ദിനരാജ്, എസ്.ഐമാരായ ആർ. മനോജ്, കുരുവിള ജോർജ്, ജനമൈത്രി സമിതി അംഗങ്ങളായ ജോർജ് മുരിക്കൻ, പ്രദീപ്, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. പര്യടനം ജൂൺ 15ന് തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.