പത്തനംതിട്ട: ടി.കെ റോഡിൽ നന്നുവക്കാടിന് സമീപം കെ.എസ്.ആർ.ടി.സി ബസും ടെമ്പോയുമായി കൂട്ടിയിടിച്ച് അപകടം. ടെമ്പോ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് ഡ്രൈവറെ പൊലീസ് കസ്റ്റിഡിയിലെടുത്തു. വഴിക്കടവിന് പോയ ഫാസ്റ്റ് ഫാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാത്രി 8.50ഓടെ നന്നുവക്കാട് ബിഷപ് ഹൗസിന് സമീപമാണ് അപകടം. ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടക്കവെ എതിരെവന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ടെമ്പോ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മാറ്റിയിട്ടശേഷം മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരുമായി പുറപ്പെടാൻ തുടങ്ങിയെങ്കിലും ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുപോയി. കെ.എസ്.ആർ.ടി.സി ബസിൽ മദ്യം കലർന്ന കുപ്പി കണ്ടെത്തിയെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് ഏറെനേരം ബസ് പിടിച്ചിട്ടു. പിന്നീട് പൊലീസെത്തി രാത്രി വൈകിയാണ് ബസ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.