കോഴഞ്ചേരി: അധ്യയനവര്ഷാരംഭത്തോടൊപ്പം കാലവര്‍ഷംകൂടി വന്നതോടെ കോഴഞ്ചേരിയില്‍ തിരക്കും അപകടവും വർധിക്കുന്നു. സ്കൂള്‍ തുറന്നതോടെ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും നിരവധിയാണ്. സെൻറ് തോമസ് കോളജ്, സെൻറ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെൻറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവക്കുപുറെമ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. മുത്തൂറ്റ് ഹെല്‍ത്ത് സെൻറര്‍, പൊയ്യാനില്‍ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്കൂടിയെത്തുന്നതോടെ ഏതു സമയത്തും തിരക്കാണ്. സ്കൂള്‍ സമയങ്ങളില്‍ വാഹനം നിയന്ത്രിക്കുന്നതിനോ പരിശോധന നടത്തുന്നതിനോ സംവിധാനം ഇല്ല. അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. നേരേത്തയുണ്ടായിരുന്ന ഗതാഗത നിയന്ത്രണം പരിഷ്കരിച്ചത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. പുതിയ ബസ് സ്റ്റോപ്പുകള്‍, ബസ് ബേകള്‍, വിശ്രമകേന്ദ്രങ്ങള്‍ ഇവയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബോര്‍ഡുകളില്‍ ഒതുങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ബോര്‍ഡുകള്‍ പലതും അപ്രത്യക്ഷമാവുകയും ചെയ്തു. പൊയ്യാനില്‍ ജങ്ഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി നിലവിലുണ്ടായിരുന്ന ബസ് സ്റ്റോപ് നിര്‍ത്തലാക്കുകയും ഗവ. ഹൈസ്കൂളിന് അപ്പുറത്ത് സ്ഥാപിക്കുകയും ചെയ്തു. ഇവിടെ യാത്രക്കാര്‍ക്ക് കയറിനില്ക്കാന് സംവിധാനമില്ല. താൽക്കാലികമായി ഉണ്ടാക്കിയ വിശ്രമകേന്ദ്രങ്ങള്‍ പൊളിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ വീണ്ടും പൊയ്യാനില്‍ ജങ്ഷനില്‍ എത്താൻ തുടങ്ങി. കോഴഞ്ചേരി ടൗണ്‍ മുതല്‍ ഗവ. ഹൈസ്കൂള്‍ വരെയുള്ള ഭാഗത്ത് എവിടെയും ബസുകള്‍ നിര്‍ത്താം എന്ന അവസ്ഥയാണിപ്പോള്‍. ഇവിടെ കാല്‍നട അസാധ്യവുമായി. സംസ്ഥാനപാതയിലെ അമിതവേഗത നിയന്ത്രിക്കുന്നതിനും സംവിധാനമില്ല. ഹെല്‍മറ്റ്, സീറ്റ്ബല്‍റ്റ് എന്നിവ ധരിക്കാത്തവർക്ക് ഫൈന്‍ ഈടാക്കി പൊലീസ് പരിശോധന അവസാനിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അപകടങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.