അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകുന്നിടെത്ത തിരക്കു കാരണം അത്യാഹിത വിഭാഗത്തിലേക്കും വാർഡുകളിലേക്കുമുള്ള സഞ്ചാരം തടസ്സപ്പെടുന്നു. ഒ.പി കൗണ്ടറിന് പുതുതായി നിർമിച്ച കെട്ടിടം അനുബന്ധപണി പൂർത്തീകരിക്കാതെ നോക്കുകുത്തിയുമായി. നിലവിൽ ബഹുനിലക്കെട്ടിടത്തിെൻറ താഴത്തെനിലയിൽ പ്രധാന കവാടത്തോടുചേർന്നാണ് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നത്. ഇവിടത്തെ തിക്കും തിരക്കും ഒഴിവാക്കാനാണ് ഒ.പി കൗണ്ടറിന് പുതിയ കെട്ടിടം നിർമിച്ചത്. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയുടെ വലതുവശത്തായാണ് കെട്ടിടം. ആയിരത്തിയഞ്ഞൂറോളം പേർ ദിനംപ്രതി ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. ഒ.പി ടിക്കറ്റിനായുളള രോഗികളുടെ നിര വഴിയിലേക്ക് നീളുന്നതോടെ രോഗികളുമായി ആംബുലൻസ് ഉൾെപ്പടെ വാഹനങ്ങൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് കടക്കാൻ കഴിയാതാകും. ക്യൂ റോഡിലേക്കും നീളുന്നതോടെ ഏറെ തിരക്കുളള മെയിൻ റോഡിൽ ഗതാഗതക്കുരുക്കും നിത്യസംഭവമാകുന്നു. ബഹുനില മന്ദിരത്തിെൻറ മുകളിലെ നിലകളിൽ പോകാനുളള മൂന്നടി മാത്രം വരുന്ന ഇടനാഴിയുടെ ഇരുവശമായാണ് ഡോക്ടർമാരുടെ പരിശോധനമുറികൾ. ഇവിടത്തെ തിരക്കുകൂടി പരിഗണിച്ചാണ് ഒ.പി വിഭാഗം മുഴുവനായി മാറ്റണമെന്ന ആവശ്യം ഉയർന്നത്. പ്രധാന റോഡിന് സമീപം ആശുപത്രിയിലേക്കുള്ള വഴിയോടുചേർന്നാണ് കൗണ്ടർ സ്ഥാപിച്ചത്. നേരേത്ത ടൂ വീലറുകളും ഒട്ടോയും പാർക്ക് ചെയ്തിടത്താണ് കെട്ടിടം നിർമിച്ചത്. അതിനാൽ ഈ വാഹനങ്ങളെല്ലാം ഇപ്പോൾ ആശുപത്രിയിലേക്കുള്ള വഴിയിലാണ് പാർക്കിങ്. ടി.എൻ. സീമ എം.പിയുടെ പ്രാദേശികവികസന ഫണ്ടിൽനിന്നുമുളള തുക ഉപയോഗിച്ചാണ് കെട്ടിടനിർമാണം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പണി പൂർത്തീകരിച്ച കെട്ടിടത്തിൽ വയറിങ് ജോലി നടത്താത്തതിനാലും കെട്ടിടത്തിനുപിറകിൽ കാരുണ്യ ഫാർമസിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കാത്തിരിപ്പുകേന്ദ്രം പണിയാൻ നടപടിയാകാത്തതിനാലുമാണ് ഒ.പി കൗണ്ടർ ഇവിടേക്ക് മാറ്റുന്നതു വൈകുന്നതെന്ന് ആശുപത്രി ഭരണവിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.