പത്തനംതിട്ട: ഈ വർഷത്തെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം നേരേത്ത ആരംഭിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ജൂലൈ ആദ്യവാരം വിളിച്ചുചേർക്കുമെന്ന് കലക്ടർ ആർ. ഗിരിജ പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കം ആസൂത്രണം ചെയ്യുന്നകാര്യം ചർച്ച ചെയ്യുന്നതിന് കലക്ടറേറ്റിൽ ചേർന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പലപ്പോഴും തീർഥാടനം തുടങ്ങുന്നതിന് ഒരുമാസം മുമ്പ് മാത്രം അവലോകന യോഗങ്ങൾ ചേരുന്നതുമൂലം പലകാര്യങ്ങളും ഫലപ്രദമായും സമയബന്ധിതമായും ചെയ്യാൻ കഴിയുന്നില്ല. ഇത് ഒഴിവാക്കാനാണ് തീർഥാടനകാലം തുടങ്ങുന്നതിന് അഞ്ചുമാസം മുമ്പ് മുന്നൊരുക്കം ആസൂത്രണം ചെയ്യുന്നത്. ഹൈകോടതി നിർദേശിച്ച 17 റോഡുകളുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് നടപടി വേഗം പൂർത്തിയാക്കും. വിവിധ അനുബന്ധറോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് സസ്ഥലം എം.എൽ.എമാരുമായി ചർച്ച ചെയ്തുവേണം പൊതുമരാമത്ത് വകുപ്പ് തുടർ നടപടി തീരുമാനിക്കേണ്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എക്സ്റേ, ലാബ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. ജില്ല മെഡിക്കൽ ഓഫിസർ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി നടപടി പൂർത്തിയാക്കണം. ഫോറസ്റ്റ്, ഫയർഫോഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട ജീവൻരക്ഷ പ്രവർത്തനത്തിൽ പ്രത്യേകപരിശീലനം നൽകും. കരിമലയിൽ പുതിയ ഓക്സിജൻ പാർലർ സ്ഥാപിക്കാൻ നടപടിസ്വീകരിക്കും. നിലക്കലിൽ പ്ലാസ്റ്റിക് മാലിന്യം മൂലം നാല് ആന എരണ്ടക്കെട്ടുമൂലം ചരിഞ്ഞതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലക്കലിലെ സ്ഥലം ദേവസ്വം ബോർഡിെൻറ അധീനതയിലുള്ളതായതിനാൽ ബോർഡുമായി ചർച്ചനടത്തി വിഷയം സർക്കാറിെൻറ ശ്രദ്ധയിൽെപടുത്തി പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിക്കും. ശബരിമലമുതൽ പമ്പവരെയും മറ്റ് ഇടത്താവളങ്ങളിലും ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ വേണ്ടകാര്യങ്ങൾ ആസൂത്രണം ചെയ്ത് ആവശ്യമായ ശിപാർശ നൽകും. നീലിമലമുതൽ അപ്പാച്ചിമേടുവരെ സ്ഥലങ്ങളിൽ കൂടുതൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും. ശുചീകരണതൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് അവർ ശരിയായ രീതിയിൽ ജോലിചെയ്യാൻ മനസ്സുള്ളവരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പുവരുത്തണം. ഇവരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും പരിശോധിക്കും. സമയബന്ധിതമായി പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നീക്കാൻ ഉത്തരവാദിത്തമുള്ള ഏജൻസിയെ ഏൽപിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഇലവുങ്കലിൽ ചുക്കുവെള്ള വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്താനും വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് തുണി സഞ്ചി വിതരണം ചെയ്യാനും നടപടി സ്വീകരിക്കും. പമ്പയിൽ പുതിയ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ ശിപാർശനൽകും. ളാഹമുതൽ പമ്പവരെ റോഡുവശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും. മോട്ടോർ വാഹന വകുപ്പിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കിയ സേഫ് സോൺ പദ്ധതി, വനം വകുപ്പ് നൽകിവരുന്ന ഇക്കോ ഗാർഡ്സിെൻറ സേവനം തുടങ്ങിയവയെല്ലാം കാര്യക്ഷമമായി നടപ്പാക്കുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.