കൊടുമൺ: പനയോലകളിൽ തീർത്ത സ്വാഗതബോർഡുകളുമായി നവാഗതരായ കുരുന്നുകളെ പ്ലാവില കിരീടം ചൂടിച്ച് ജനപ്രതിനിധികളും അധ്യാപകരും സീനിയർ വിദ്യാർഥികളും ചേർന്ന് അക്ഷരമുറ്റത്തേക്ക് ആനയിച്ചപ്പോൾ വയലാ വടക്ക് ഗവ.എൽ.പി സ്കൂളിൽ നടന്ന വള്ളിക്കോട് പഞ്ചായത്തുതല പ്രവേശനോത്സവം കുരുന്നുകൾക്ക് നവ്യാനുഭവമായി. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കി സ്കൂളും പരിസരവും കുരുത്തോലകളും പനയോലകളും കൊണ്ട് അലങ്കരിച്ച് മാറാമ്പ് ചെടിയുടെ ഇലകളിൽ സ്വാഗതവാക്യങ്ങൾ എഴുതി ഭിത്തികളിൽ പ്രദർശിപ്പിച്ച് പ്രവേശനോത്സവം നടത്തിയപ്പോൾ അത് പ്രകൃതിയിലേക്കുള്ള മടക്കത്തിെൻറ സന്ദേശമായി മാറുകയായിരുന്നു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിലിമോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശിവശങ്കരൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു നവാഗതരെ സ്വീകരിച്ചു. റോസമ്മ ബാബുജി, അമ്പിളി ജി. നായർ, ജയ്സി കോശി, ഹെഡ്മിസ്ട്രസ് എ.ജെ. രാധാമണി, അധ്യാപകരായ കെ.ആർ. ജയശ്രീ, കെ. ശശികല, കെ. ഉഷ, ബിന്ദു, സന്ധ്യ, എസ്.എം.സി ഭാരവാഹികളായ രഘുനാഥൻ നായർ, വിജയൻ, സത്യവാൻ, ജെയ്നി ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.