അടൂർ: കോരിച്ചൊരിയുന്ന മഴയത്ത് പ്രവേശനോത്സവം എം.എൽ.എയുടെ മഴപ്പാട്ടോടെ തുടങ്ങിയപ്പോൾ കുരുന്നുകൾക്ക് ആവേശമായി. അടൂർ ബ്ലോക്കുതല പ്രവേശനോത്സവം നടന്ന തെങ്ങമം ഗവ. എൽ.പി സ്കൂളിലാണ് മഴപ്പാട്ടിലൂടെ ചിറ്റയം ഗോപകുമാർ എം.എൽ.എ തെൻറ സ്കൂൾ ജീവിതം കുട്ടികൾക്ക് മുന്നിൽ ഓർമപ്പെടുത്തിയത്. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം.എൽ.എ മഴപ്പാട്ട് പാടിയത്. അധ്യാപകരും വിദ്യാർഥികളും പാട്ടിനൊപ്പം താളം പിടിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൗദ രാജൻ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ പി.എസ്. സുമാദേവിയമ്മ, അടൂർ ബി.ആർ.സി പ്രോഗ്രാം ഓഫിസർ കെ.എൻ. ശ്രീകുമാർ, എസ്.എം.സി ചെയർമാൻ ജയൻ ബി. തെങ്ങമം, വി. സോമരാജൻ, ആശ ഷാജി, കെ. സദാശിവൻപിള്ള, പി. ശിവൻകുട്ടി, കോട്ടാത്തല ശ്രീകുമാർ, ബി. ബാബുരാജ് എന്നിവർ സംസാരിച്ചു. രാവിലെ വിളംബര ഘോഷയാത്രയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.