പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുനരാരംഭിച്ചു. ചെയ്ത പണികളുടെ തുക കുടിശ്ശിക വന്നതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 24ന് കരാറുകാരൻ ജോലി നിർത്തിവെക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതിനെത്തുടർന്ന് പണി ഉക്ഷേപിക്കാൻപോലും കരാറുകാരൻ ഒരുങ്ങിയതാണ്. ഒടുവിൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി സെക്രട്ടറി, വീണ ജോർജ് എം.എൽ.എ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കുടിശ്ശിക നൽകാൻ ധാരണയായത്. ആദ്യഘട്ടം ഒരു കോടി 33 ലക്ഷം രൂപയുടെ ബില്ല് അനുവദിച്ചിട്ടുണ്ട്. ഇനി ഒരു കോടി 40 ലക്ഷം രൂപയുടെ രണ്ട് ബില്ലുകൂടി കിട്ടാനുണ്ടെന്ന് കരാറുകാരനായ അനസ് ബാബു പറഞ്ഞു. ഇത് ഇൗമാസം തന്നെ നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് വ്യാഴാഴ്ച പണി പുനരാരംഭിച്ചത്. ഒരു വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സി കോപ്ലക്സിെൻറ പണി ആരംഭിച്ചത്. മൊത്തം ഒമ്പതു കോടി 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ഇതിൽ രണ്ടു കോടി 40 ലക്ഷം രൂപ മുൻ എം.എൽ.എ കെ. ശിവദാസൻ നായരുടെ ഫണ്ടിൽനിന്ന് അനുവദിച്ചതാണ്. രണ്ടു നിലയുടെ പണി പൂർത്തിയാക്കുകയാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇടക്ക് തടസ്സപ്പെട്ടത്. റോഡിനോട് ചേർന്ന് ‘എൽ’ ആകൃതിയിലാണ് വാണിജ്യസമുച്ചയം നിർമിക്കുന്നത്. കടമുറികൾ, ഒാഫിസ്, വിശ്രമമുറി, കാൻറീൻ, ടോയ്ലറ്റ് സൗകര്യം ഉൾപ്പെടുന്നതാണ് ഷോപ്പിങ് കോംപ്ലക്സ്. ഗ്രൗണ്ട് ഫ്ലോറിൽ 20 കടമുറികളും ഫസ്റ്റ് ഫ്ലോറിൽ 27 കടമുറികളുമുണ്ട്. വരുന്ന ശബരിമല സീസണ് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി ഇപ്പോൾ കടമുറികളുടെ ലേലം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. ജൂൺ 20നാണ് ലേലനടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.