അടൂര്‍: സിവില്‍ സപൈ്ളസ് ബിവറേജസ് ഒൗട്ട്ലറ്റ് ജനവാസകേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരെ സംയുക്ത സമര സമിതി നടത്തിയ സമരം സ്ഥാപനം ഇവിടെനിന്ന് മാറ്റാമെന്ന എം.എല്‍.എയുടെ ഉറപ്പില്‍ പിന്‍വലിച്ചു. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ അടൂര്‍ സെന്‍ട്രല്‍ ജങ്ഷന് കിഴക്ക് പ്രവര്‍ത്തിച്ചിരുന്ന വില്‍പനശാലയാണ് നഗരസഭ 26ാം വാര്‍ഡില്‍ മൂന്നാളം-മണക്കാല പാതയരികിലേക്ക് മാറ്റിയത്. വീടും രണ്ട് കടമുറികളുമാണ് ഇതിന് വാടകക്കെടുത്തത്. ശനിയാഴ്ച രാത്രി സാധനസാമഗ്രികള്‍ ഇവിടെക്ക് മാറ്റിയതറിഞ്ഞ് സി.പി.ഐ ഇവിടെ കൊടികുത്തി സമരം ആരംഭിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസും ബി.ജെ.പിയും സമരത്തില്‍ ചേര്‍ന്നു. മൂന്നാളം സ്റ്റേറ്റ് സീഡ് ഫാം, സാംസ്കാരിക നിലയം, ഗവ. എല്‍.പി.എസ്, എസ്.എന്‍.ഡി.പി ഗുരുമന്ദിരം, ഹൈന്ദവസേവ സമിതി ഓഫിസ്, വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ എന്നിവ സമീപം സ്ഥിതിചെയ്യുന്ന ഇവിടെ നിരവധി വീടുകളുമുണ്ട്. നഗരസഭ 26ാം വാര്‍ഡ് കൗണ്‍സിലര്‍ ശോഭ തോമസ്, കൗണ്‍സിലര്‍മാരായ ആര്‍. സനല്‍കുമാര്‍, ഡി. ശശികുമാര്‍, പ്രശാന്ത് ചന്ദ്രന്‍പിള്ള, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് രൂപേഷ് അടൂര്‍ എിവര്‍ സമരത്തിന് നേതൃത്വം നല്‍കി. വൈകീട്ട് 3.45ന് സമരവേദിയിലത്തെിയ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഒൗട്ട്ലറ്റ് ഇവിടെനിന്ന് മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കുകയും സമരം പിന്‍വലിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.