പന്തളം: സ്വന്തം പേരിനു നേരെ വോട്ട് ചെയ്യാനാകാതെ പന്തളം നഗരസഭയിലെ 35 ഓളം സ്ഥാനാർഥികൾ. മത്സരിക്കുന്നത് മറ്റു ഡിവിഷനുകളിൽ ആയതാണു കാരണം. 127 പേർ മത്സര രംഗത്തുള്ള 34 ഡിവിഷനുകളിൽ 35 ഓളം സ്ഥാനാർഥികൾക്കാണ് സ്വന്തം പേരിന് വോട്ട് ചെയ്യാൻ കഴിയാത്തത്. ഇവർ മറ്റ് ഡിവിഷനിലാണ് മത്സരിക്കുന്നത് . വാർഡുകൾ സംവരണമായതോടെയാണ് പലർക്കും മാറി മത്സരിക്കേണ്ടി വന്നത്. യു.ഡി.എഫിലെ 12 സ്ഥാനാർഥികൾക്ക് സ്വന്തം പേരിനു നേരെ വോട്ട് ചെയ്യാനാവില്ല. ബി.ജെ.പി, എൽ.ഡി.എഫ്. സ്ഥാനാർഥികളിൽ പത്തു പേർക്കും രണ്ട് എസ്.ഡി.പി.ഐ സ്ഥാനാർഥികൾക്കും മത്സരിക്കുന്ന ഡിവിഷനിലല്ല വോട്ട്.
5 , 10 , 11 , 31 ഡിവിഷനിൽ മത്സരിക്കുന്ന മൂന്നു മുന്നണി സ്ഥാനാർഥികൾക്കും മത്സരിക്കുന്ന ഡിവിഷനിൽ വോട്ടില്ല. 5 ,9 ,10 , 11 , 19, 21 ,22, 26, 31, 32 ഡിവിഷനുകളിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് മറ്റിടങ്ങളിലാണ് വോട്ട്. 5, 6, 7 ,10 , 11 , 13 , 19 ,30, 31,32,34 ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്കും സ്വന്തം പേരിൽ വോട്ട് ചെയ്യാനാവില്ല. എൽ.ഡി.എഫിന്റെ 5,8 ,10 , 11 , 13 , 18 , 22 ,25 29, 31 ഡിവിഷൻ സ്ഥാനാർഥികൾക്കാണ് സ്വന്തം പേരിൽ വോട്ട് ചെയ്യാൻ കഴിയാത്തത്.
കടക്കാട് പത്താം വാർഡിൽ എസ്.ഡി.പി.ഐ, ബി.ജെ.പി, യു.ഡി.എഫ്, എൽ. ഡി. എഫ് സ്ഥാനാർഥികൾ പുറത്തുനിന്നാണ്. ശക്തമായ പോരാട്ടം നടക്കുന്ന 11ാം ഡിവിഷനിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പത്താം ഡിവിഷനിലാണ് വോട്ട്. ബിജെപി സ്ഥാനാർഥിക്ക് 12ാം ഡിവിഷനിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.