റോഡില്‍ ഡീസല്‍ പരന്നൊഴുകി; നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

കറുകച്ചാല്‍: കറുകച്ചാല്‍-മണിമല റോഡില്‍ ഡീസല്‍ പരന്നൊഴുകി. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. നെടുമണ്ണി, മണമേല്‍പടി, നെരിയാനി പൊയ്ക വളവ് എന്നിവിടങ്ങളിലായിരുന്നു അപകടം. ഞായറാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു തുടക്കം. നെരിയാനി പൊയ്ക റോഡിലെ വളവില്‍ വീണ ഡീസലില്‍ തെന്നി ബൈക്കിന്‍െറ നിയന്ത്രണംവിട്ട് നെടുംകുന്നം ധര്‍മശാസ്ത ക്ഷേത്രം പൂജാരി ശ്രീരാജ് നമ്പൂതിരിക്ക് പരിക്കേറ്റു. ഇയാള്‍ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് മണമേല്‍പടി വളവില്‍ ഡീസലില്‍ തെന്നി ബൈക്കുകളില്‍നിന്ന് വീണ് എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മുപ്പതോളം പേരാണ് ഇതേ സ്ഥലങ്ങളില്‍ അപകടത്തില്‍പെട്ടത്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് വാഹനങ്ങള്‍ വളവ് തിരിയുമ്പോള്‍ ഡീസല്‍ വീഴുന്നതിന് കാരണമെന്ന് നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എം. ഗോപകുമാര്‍ പറഞ്ഞു. പാമ്പാടിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.