പന്തളം: തിരക്കേറിയ സംസ്ഥാന പാതയായ എം.സി റോഡില്‍ കുരമ്പാല ജങ്ഷനില്‍ കെ.എസ്.ടി.പിവക അപകടക്കെണി. അപകടമേഖലയാണ് എം.സി റോഡില്‍ കുരമ്പാല ജങ്ഷന്‍. ഇവിടെയാണ് ഓട നിര്‍മിക്കുന്നതിനായി കെ.എസ്.ടി.പി പത്തടിയിലേറെ താഴ്ചയില്‍ വര്‍ഷങ്ങളായി കുഴിയെടുത്ത് ഇട്ടിരിക്കുന്നത്. ഏറെ തിരക്കുള്ള കുരമ്പാല ഭാഗം അപകട മേഖല കൂടിയാണ്. ഈ കുഴി എടുത്തിട്ടിരിക്കുന്നതിനു സമീപത്തായി നാലോളം ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. ഓട നിര്‍മാണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫിസുകളില്ല. മന്ത്രിതലത്തില്‍വരെ പരാതികള്‍ നല്‍കിയെങ്കിലും നടപടിയില്ളെന്നാണ് നാട്ടുകാരുടെ പരാതി. കുരമ്പാല ജങ്ഷനില്‍നിന്ന് അടൂര്‍ ഭാഗത്തേക്ക് റോഡിന്‍െറ വലതുവശത്തായി അരക്കിലോമീറ്ററോളം ദൂരത്തിലാണ് ഓടനിര്‍മിക്കുന്നതിനായി കുഴിയെടുത്തത്. കുഴിയെടുത്ത മണ്ണ് ഇവിടെ നിന്നും കെ.എസ്.ടി.പി എടുത്തുമാറ്റിയതിനാല്‍ ഓട മൂടിയിടാനും നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ഈ വലിയ ഓട മൂടണമെങ്കില്‍ 10 ലോഡ് മണ്ണുണ്ടെങ്കിലേ കഴിയൂ. കാടുമൂടിക്കിടന്ന ഭാഗം പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി കാറ്റാടിക്കഴ ഉപയോഗിച്ച് വേലിയും നിര്‍മിച്ച് അപകട സൂചന നല്‍കുന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതും ഇപ്പോള്‍ നശിച്ചു. കുഴിയെടുത്ത ഭാഗത്ത് ആദ്യ കുറച്ചുകാലം അപകടസൂചന നല്‍കുന്ന ബോര്‍ഡ് കെ.എസ്.ടി.പി സ്ഥാപിച്ചിരുന്നെങ്കിലും അവയും ഇപ്പോഴില്ല. ഇതും അപകടം ഏതുനിമിഷവും ക്ഷണിച്ചുവരുത്താവുന്നതിനു കാരണമാകുന്നു. ഓട മൂടിയില്ലാതെ കിടക്കാന്‍ അനുവദിക്കില്ളെന്ന് മന്ത്രി ജി. സുധാകരന്‍ പന്തളത്ത് കുറുന്തോട്ടയം പാലത്തിന്‍െറ നിര്‍മാണവേളയില്‍ സന്ദര്‍ശനം നടത്തവെ പ്രഖ്യാപിച്ചെങ്കിലും കുരമ്പാലയില്‍ ഓട നിര്‍മിക്കാനും മൂടിയിടാനും ഇതുവരെയും നടപടിയായില്ല. അപകടം പതുങ്ങിയിരിക്കുന്ന ഈ ഭാഗത്ത് ഓടനിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.