കോന്നി: നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന്‍െറ 55 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. ആശുപത്രി കെട്ടിടത്തിന്‍െറ അഞ്ച് യൂനിറ്റുകളുടെയും വാര്‍പ്പ് കഴിഞ്ഞു. അക്കാദമിക് ബ്ളോക്കിന്‍േറതടക്കം കെട്ടിടങ്ങളുടെ ഒന്നാം ഘട്ടം ആഗസ്റ്റോടെ പൂര്‍ത്തിയാകും. പൂര്‍ത്തിയായ യൂനിറ്റുകളില്‍ മുറിയുടെ ഭിത്തികെട്ട്, വയറിങ്, പ്ളംബിങ്, എ.സി, തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുന്നു. എല്ലാ ബ്ളോക്കിന് മുകളിലും വാര്‍ഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഒരോ ദിവസവും 250ല്‍ പരം തൊഴിലാളികള്‍ ജോലിചെയ്യുന്നു. അടുത്ത മാസത്തോടെ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ച് നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് കണ്‍സ്ട്രക്ഷന്‍ കമ്പിനി ലക്ഷ്യമിടുന്നത്. നബാര്‍ഡിന്‍െറ ഫണ്ടില്‍നിന്ന് 142.5 കോടി യും സര്‍ക്കാറിന്‍െറ ഫണ്ടില്‍നിന്ന് 25 കോടിയും ചെലവഴിച്ചാണ് കോന്നി മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിര്‍മാണക്കമ്പിനിക്ക് കൃത്യമായി ബില്ലുകള്‍ മാറിക്കിട്ടുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.