ഏനാത്തുപാലത്തിലെ ഗതാഗത നിരോധം: യാത്രാക്ളേശം വര്‍ധിപ്പിക്കും

അടൂര്‍: ഏനാത്തുപാലത്തിലെ ഗതാഗതം നിരോധിച്ചപ്പോള്‍ അടൂരില്‍നിന്ന് കൊട്ടാരക്കരക്ക് പോകുന്ന വാഹനങ്ങള്‍ അടൂരില്‍നിന്നു തന്നെ വഴി തിരിച്ചുവിട്ടത് യാത്രാക്ളേശം വര്‍ധിപ്പിക്കുന്നു. അടൂരിനും ഏനാത്തിനും കൊട്ടാരക്കരക്കും ഏനാത്തിനും ഇടക്കുള്ള സ്ഥലവാസികള്‍ക്ക് ഓര്‍ഡിനറി സര്‍വിസുകളാണ് ആശ്രയം. കൊട്ടാരക്കര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പുത്തൂര്‍ മുക്കില്‍നിന്ന് അന്തമണ്‍-പട്ടാഴി പാതയിലൂടെ പട്ടാഴി-ഏനാത്ത് പാതയിലത്തെി ഏനാത്ത് ജങ്ഷനില്‍നിന്ന് എം.സി റോഡില്‍ കയറിയാണ് യാത്ര തുടരേണ്ടത്. എന്നാല്‍, അടൂര്‍ ഭാഗത്തുനിന്നുള്ളവ എം.സി റോഡില്‍ നെല്ലിമൂട്ടില്‍പടിയില്‍നിന്ന് അടൂര്‍-ശാസ്താംകോട്ട സംസ്ഥാനപാതയില്‍ പ്രവേശിച്ച് കടമ്പനാട്-ഏഴാംമൈല്‍ കവലയിലത്തെി തിരിഞ്ഞ് നെടിയവിള വഴി പുത്തൂര്‍-കൊട്ടാരക്കര പാതയിലൂടെ കൊട്ടാരക്കരയിലാണ് എം.സി റോഡില്‍ പ്രവേശിക്കുന്നത്. എന്നാല്‍, അടൂര്‍ വഴി വരുന്ന ബസുകളും മറ്റു വാഹനങ്ങളും ഏനാത്ത് കവലയിലത്തെി ഏഴംകുളം-ഏനാത്ത്-കടമ്പനാട് മിനി ഹൈവേയിലൂടെ വേമ്പനാട്ടഴികത്ത് ജങ്ഷനില്‍ ഇടത്തോട്ടു തിരിഞ്ഞ് പുത്തനമ്പലം-നെടിയവിള-പുത്തൂര്‍ വഴി കൊട്ടാരക്കരയിലത്തൊം. ഏഴാംമൈല്‍ വഴിയുള്ള യാത്രയെക്കാള്‍ അഞ്ച് കി.മീറ്ററിലേറെ ദൂരം ലാഭിക്കുകയും ചെയ്യാം. ഇത് അടൂരിനും ഏനാത്തിനും ഇടക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്യും. എന്നാല്‍, ഈ റൂട്ടില്‍ ലോഫ്ളോര്‍ ബസുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ളെന്നു മാത്രം. പുത്തൂര്‍ ജങ്ഷനിലും ലോഫ്ളോര്‍ ബസുകള്‍ക്ക് തിരിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏനാത്തുപാലത്തിന് അപ്പുറത്തും ഇപ്പുറത്തും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കൊട്ടാരക്കര ഭാഗത്തുനിന്നും അടൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പാലത്തിന്‍െറ രണ്ടറ്റത്തുമായി നിര്‍ത്തുന്നു. യാത്രക്കാര്‍ക്കു പാലത്തിലൂടെ നടന്ന് എതിര്‍വശത്തുപോയി അവിടെ നിന്ന് ബസില്‍ പോകാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.