മകരവിളക്ക് ദര്‍ശിച്ച് ആയിരങ്ങള്‍ പഞ്ഞിപ്പാറ മലയിറങ്ങി

ചിറ്റാര്‍: പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്ക് ദര്‍ശിച്ച് ആയിരക്കണക്കിന് ഭക്തര്‍ പഞ്ഞിപ്പാറ മലയിറങ്ങി. ഇവിടെനിന്ന് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കും എന്നതിനാല്‍ രണ്ടുദിവസം മുമ്പുതന്നെ ഇതര സംസ്ഥാനത്തുനിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ സ്ഥലംപിടിച്ചിരുന്നു. പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിഞ്ഞതോടെ ഭക്തര്‍ ശരണംവിളിച്ച് വിളക്ക് തൊഴുതു. ഇവിടെനിന്ന് വിളക്ക് കണ്ട് പെട്ടെന്ന് മടങ്ങാന്‍ കഴിയുമെന്നതിനാല്‍ ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് എത്തിയവരാണ് അധികവും. 10വര്‍ഷം മുമ്പാണ് ഇവിടെ നിന്നാല്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് നേരിട്ട് ദര്‍ശിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയത്. അന്നുമുതല്‍ ആങ്ങമൂഴിയിലും പ്ളാപ്പള്ളിയിലും എത്തുന്ന ഭക്തര്‍ മകരവിളക്ക് ദര്‍ശിക്കാന്‍ ഇവിടെ എത്തിത്തുടങ്ങിയത്. ജനവാസമുള്ള സ്ഥലത്തുനിന്ന് മകരവിളക്ക് ദര്‍ശിക്കാമെന്ന പ്രത്യേകതയും ഉള്ളതിനാല്‍ മകരവിളക്ക് ദിവസം നാട്ടുകാരും സ്ത്രീകളും കുട്ടികളുമടക്കം രാവിലെ മുതലെ ഇവിടെ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.