മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍പെട്ട ഒട്ടിയകുഴി ഹരിത പാടശേഖരത്തില്‍ പട്ടാളപ്പുഴുവിന്‍െറ ആക്രമണം. 20 വര്‍ഷമായി തരിശുകിടന്ന പാടശേഖത്തിലെ 18 ഏക്കര്‍ സ്ഥലത്ത് 50 ദിവസം മുമ്പാണ് പഞ്ചായത്തിന്‍െറയും കൃഷിവകുപ്പിന്‍െറയും സഹകരണത്തില്‍ ഹരിത പാടശേഖരസമിതിയിലെ അഞ്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. കഴിഞ്ഞദിവസം പാടത്ത് വെള്ളം കയറ്റാനും വളമിടാനുമായി ചെന്നപ്പോഴാണ് പുഴുവിന്‍െറ ആക്രമണം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അധികാരികളെ അറിയിക്കുകയും കീടനാശിനി തളിക്കുകയും ചെയ്തു. എന്നിട്ടും പുഴുവിന്‍െറ ആക്രമണം നിലച്ചല്ല. കൃഷിചെയ്ത 18 ഏക്കറിലും പുഴു വ്യാപകമാണ്. ഏകദേശം അഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും പുഴു ഭക്ഷിച്ചു. പതിനായിരക്കണക്കിന് പുഴുക്കള്‍ പാടവരമ്പത്തും പടത്തുമായി നെല്‍കൃഷി ഭക്ഷിച്ചശേഷം ചത്തുകിടപ്പുണ്ട്. കര്‍ഷകരായ ഷാബി ആന്‍റണി, ബിനു ജേക്കബ്, രാജന്‍ നടക്കല്‍, തോമസ് പെരുമ്പ്രല്‍, ഐസക് എന്നിവര്‍ പുഴുവിനെ തുരത്താനുള്ള പണിയിലാണ്. കൃഷി നശിച്ചവര്‍ക്ക് സര്‍ക്കാറില്‍നിന്ന് സഹായം എത്തിക്കാന്‍ നടപടിടെുത്തതായി ഗ്രാമ ഞ്ചായത്ത് അംഗം ബാബു കുടത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.