ചെന്നൈയില്‍ നിന്നത്തെിയ ഗായകര്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി

ശബരിമല: ചെന്നൈയില്‍ നിന്നത്തെിയ ഗായകരായ കെ.വി. ബാലാജിയും മടിപാക്കം ഹരിഹരനും സന്നിധാനത്തെ അയ്യപ്പസ്തുതികളാല്‍ ഭക്തിസാന്ദ്രമാക്കി. തെലുങ്കിലും തമിഴിലും മലയാളത്തിലുമായുള്ള മുപ്പതോളം അയ്യപ്പഭക്തിഗാനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. ഒരു സപര്യപോലെ ജീവിതത്തില്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ ഒട്ടനവധി വേദികളില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്ന ഇവര്‍ക്ക് സന്നിധാനത്തെ സംഗീതാര്‍ച്ചന അനുഗ്രഹം കൂടിയാണ്. അയ്യപ്പന്‍െറ തിരുനടയില്‍ ഗാനാര്‍ച്ചന നടത്തുകയെന്നത് ഇവരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. 30 വര്‍ഷമായി സന്നിധാനത്തില്‍ മുടങ്ങാതെയത്തെുന്ന ബാലാജിയും ഹരിഹരനും ഇത്തവണ ആത്മനിര്‍വൃതിയോടെയാണ് മടങ്ങിയത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍െറ ഒപ്പം സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ഇവരുടെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനമായ ‘പള്ളിക്കെട്ട് ശബരിമലക്ക്’ പാടാന്‍ തുടങ്ങിയതോടെ ഭക്തന്മാരും ഏറ്റുപാടി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് താഴെ ഊഴം കാത്തുനിന്ന ആയിരക്കണക്കിനു സ്വാമിമാര്‍ ഗാനാര്‍ച്ചനക്ക് താളം പിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.