പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു ക്രമീകരണം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 14ന് നടക്കുന്ന പൊങ്കാലയുടെ ഉദ്ഘാടനം രാവിലെ എട്ടിന് സിനിമ താരങ്ങളായ ഭാമയും മല്ലിക സുകുമാരനും ചേര്‍ന്ന് നിര്‍വഹിക്കും. ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്‍റ് എസ്. ജയകുമാര്‍ അധ്യക്ഷതവഹിക്കും. അടൂര്‍ പ്രകാശ് എം.എല്‍.എ, കോന്നിയൂര്‍ പി.കെ, കെ. ജയലാല്‍, എസ്. ഷാജി, ജി. ബൈജു, എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഒമ്പതിന് ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പകരുന്ന ദീപം പ്രധാനപ്പെട്ട പൊങ്കാലയടുപ്പായ ഭണ്ഡാര അടുപ്പിലേക്കും അവിടെനിന്ന് ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും ദീപം പകരുന്നതോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമാകും. 10ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ജീവിതകളില്‍ എഴുന്നള്ളി ഓരോ പൊങ്കാലയടുപ്പിനു സമീപവും ചെന്ന് നിവേദ്യം സ്വീകരിക്കും. പൊങ്കാലദിവസം രാവിലെ 7.30 മുതല്‍ മകരസംക്രമപൂജയും 9.30 മുതല്‍ കോന്നി ശബരി ബാലികാശ്രമത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടായിരിക്കും. പൊങ്കാലയിടുന്നതിനു തലേദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധസൗകര്യവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഉപദേശകസമിതിയും ചേര്‍ന്ന് തയാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്കാവശ്യമായ താമസസൗകര്യം, സൗജന്യ ഭക്ഷണം എന്നിവ ക്ഷേത്ര ഉപദേശക സമിതി ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള എല്ലാ വീഥികളിലും പൊങ്കാലയിടുന്നതിനുള്ള സൗകര്യമുണ്ട്. പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍ക്ക് അടുപ്പ് ക്ഷേത്ര ഉപദേശക സമിതി നല്‍കും. വിവിധ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും വകയായി ഭക്തജനങ്ങള്‍ക്ക് ദാഹജലം നല്‍കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനു വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. യാത്രാസൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ആവശ്യാനുസരണം സ്പെഷല്‍ സര്‍വിസ് നടത്തും. ശുദ്ധജലം മുടക്കം കൂടാതെ ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ആവശ്യമായ സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും തിരക്ക് ഒഴിവാക്കുന്നതിനുമായി പൊലീസ് സേവനം ലഭ്യമാക്കും. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്ത് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് എസ്. ജയകുമാര്‍, സെക്രട്ടറി ശരത് കൃഷ്ണന്‍, കെ.കെ. അനില്‍, മനു മോഹനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.