അടൂര്‍: അടൂരില്‍ ഐ.ടി പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്നും ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഐ.ടി അനുബന്ധ തൊഴില്‍ സാധ്യതകളെയും പുതിയ സംരംഭങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമ്പൂര്‍ണ ഡിജിറ്റല്‍ മണ്ഡലമായി അടൂരിനെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്‍െറ തുടക്കമെന്ന നിലയിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പൊതുവിദ്യാഭ്യാസ രംഗത്തെ ഐ.ടിയുമായി ബന്ധപ്പെടുത്തി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടൂരിലെ ഓരോ പഞ്ചായത്തിലും ഒരു എല്‍.പി, യു.പി സ്കൂള്‍ വീതം ഹൈടെക് ആയിക്കഴിഞ്ഞു. ഇന്ത്യയില്‍ത്തന്നെ ഇത് ആദ്യമാണ്. അടൂരിലെ 23 സ്കൂളുകളിലെ ഒരു ക്ളാസ് മുറി വീതം ഈവര്‍ഷം സ്മാര്‍ട്ട് ക്ളാസ് റൂം ആക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് ടാബുകള്‍ നല്‍കി ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുന്നതിനുള്ള നടപടി പ്രാവര്‍ത്തികമാക്കും. അടൂരില്‍ ഐ.ടി പാര്‍ക്കാണ് അടുത്ത ലക്ഷ്യം. ഒരു സയന്‍സ് പാര്‍ക്കും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പത്തനാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് 360 എന്ന ഐ.ടി സ്ഥാപനത്തിന്‍െറ സി.ഇ.ഒ വരുണ്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രവാസികള്‍, പ്രമുഖ സംരംഭകര്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.