ചത്തേക്കല്‍, കുടമുരിട്ടി വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കും – വികസനസമിതി യോഗം

റാന്നി: വെച്ചൂച്ചിറ പഞ്ചായത്തില്‍ കൂത്താട്ടുകുളത്ത് കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ റാന്നി താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനം. ചത്തേക്കല്‍ അഞ്ചാം വാര്‍ഡിലെയും കുടമുരിട്ടി ആറാം വാര്‍ഡിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കും. റാന്നി ഐ.ഒ.ബി, ഫെഡറല്‍ ബാങ്കുകള്‍ക്കു മുന്നിലും മിനര്‍വ പടിയിലും ബസ്സ്റ്റോപ്, പൂര്‍ണ വണ്‍വേ നടപ്പാക്കാനും പെരുനാട്-പെരുന്തേനരുവി പിഡബ്ള്യു.ഡി റോഡ് അറക്കമണ്‍ മുതല്‍ ചണ്ണ വരെയുള്ള കൈയേറ്റം ഒഴിപ്പിക്കാനും തീരുമാനമായി. റാന്നി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വാളിപ്ളാക്കല്‍ ജങ്ഷനിലെ 42 സെന്‍റ് പുറമ്പോക്ക് സ്ഥലം പ്രാഥമികാരോഗ്യ കേന്ദ്രം പണിയുതിന് അളന്ന് തിട്ടപ്പെടുത്തുന്നതിന് തഹസില്‍ദാര്‍ റാന്നി പഞ്ചായത്തിന് ചുമതലപ്പെടുത്തി. റാന്നി-കൊച്ചുകുളം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചു. അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയില്‍പെട്ട ഏഴോലി ശുദ്ധജല സംഭരണിയില്‍നിന്നുള്ള ജലവിതരണം പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വളകൊടിക്കാവ് ഗ്രാമവാസികള്‍ സമര്‍പ്പിച്ച പരാതി അങ്ങാടി പഞ്ചായത്തില്‍ 11ന് നടക്കുന്ന യോഗത്തില്‍ പരിഗണിക്കുമെന്ന് ഗ്രാമവാസികളെ അറിയിച്ചു. വളകൊടിക്കാവ്-അമ്പലത്തുകാവ് റോഡ് അഞ്ച് മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തി പുതിയ ബസ് സര്‍വിസ് അനുവദിക്കാന്‍ പി.ഡബ്ള്യു.ഡി, കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയില്‍നിന്നുള്ള വെള്ളം മേഴ്സി ഹോം പമ്പ്ഹൗസിലെ ടാങ്ക് നിറഞ്ഞ് പാഴാകുന്നതായ കിട്ടിയ പരാതി പരിശോധിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. നവോദയ ജങ്ഷന്‍ മുതല്‍ പെരുന്തേനരുവി വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയെടുക്കാന്‍ തീരുമാനിച്ചു. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാപ്പച്ചന്‍, റോഷന്‍ റോയി മാത്യു, രാജേഷ് ആനമാടം, രാജു മരുതിക്കല്‍, തോമസ് അലക്സ്, ബേബിച്ചന്‍ വെച്ചൂച്ചിറ, സി. മാത്യു, റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് ശശികല രാജശേഖരന്‍, പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് റോസമ്മ സ്കറിയ, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. മോഹന്‍രാജ് ജേക്കബ്, റാന്നി അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.