പന്തളം: എം.പി ഫണ്ടിന്‍െറ പൂര്‍ണമായ വിനിയോഗത്തിന് ഭരണസംവിധാനത്തിന്‍െറ മെല്ളെപ്പോക്ക് തടസ്സമാകുന്നതായി ആന്‍േറാ ആന്‍റണി എം.പി. പ്രധാനമന്ത്രി ഗ്രാമീണ് സടക്യോജന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ റോഡുകളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി എന്ന നിലയില്‍ നല്‍കുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി നടപടി പൂര്‍ത്തിയാക്കി ഫണ്ട് വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ലഭിക്കുന്നില്ല. ഇത് എം.പി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതിന് തടസ്സമാകുന്നതായി അദ്ദേഹം പറഞ്ഞു. അനാവശ്യ കാലതാമസമാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്നത്. കലക്ടറുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടാകുന്നില്ളെന്ന് അദ്ദേഹം സൂചിപ്പിച്ചു. പന്തളത്തിന്‍െറ സമഗ്രവികസനത്തിന് പില്‍ഗ്രിം ടൗണ്‍ഷിപ്പായി പന്തളം മാറിയാല്‍ കൂടുതല്‍ കേന്ദ്ര ധനസഹായം ലഭിക്കും. ഇതിന് തുടക്കമായി 1.65 കോടി രൂപയുടെ പദ്ധതി മുമ്പ് പ്രഖ്യാപിച്ചതാണ്. തുടര്‍ നടപടികളുണ്ടായില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തളം പഞ്ചായത്തായിരുന്ന കാലയളവില്‍ ഫണ്ട് അനുവദിച്ച് പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനം ഒമ്പതിന് വൈകുന്നേരം അഞ്ചിന് കുരമ്പാല ജങ്ഷനില്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. സതി മുഖ്യാതിഥിയാകും. 1.79 കോടി രൂപ അനുവദിച്ച് നിര്‍മിച്ച പുത്തന്‍കാവ്-തണ്ടാനുവിള റോഡിന്‍െറയും 70 ലക്ഷം രൂപ അനുവദിച്ച് പണിപൂര്‍ത്തിയായ മുണ്ടുകണ്ടം-കുരിശുംമൂട് റോഡിന്‍െറയും ഉദ്ഘാടനമാണ് ഒമ്പതിന് നടക്കുന്നത്. 73 ലക്ഷം രൂപ അനുവദിച്ചിരിക്കുന്ന ചിത്ര ജങ്ഷന്‍-അമ്പലത്തിനാല്‍ചിറ റോഡിന്‍െറ നിര്‍മാണ ഉദ്ഘാടനവും നടക്കുമെന്ന് എം.പി പറഞ്ഞു. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിന് സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം റോഡ് നിര്‍മിച്ച കരാറുകാരന്‍തന്നെ ഗുണമേന്മ ഉറപ്പുനല്‍കും ഇതിനായി 20 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ കരുതലായി സൂക്ഷിക്കും. അഞ്ചുവര്‍ഷത്തിനു ശേഷം മാത്രമേ ഈ തുക കരാറുകാരന് ലഭിക്കുകയുള്ളൂവെന്നും എം.പി പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ എ. നൗഷാദ് റാവുത്തര്‍, സ്വാഗതസംഘം കണ്‍വീനര്‍ ഡി. പ്രകാശ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.