എ​ച്ച് 1 എ​ൻ 1: ജാ​ഗ്ര​ത പാ​ലി​ക്ക​ണം–ഡി.​എം.​ഒ

പത്തനംതിട്ട: എച്ച് 1 എൻ 1 പനി ജില്ലയിൽ റിപ്പോർട്ട് ചെയ്തതിനാൽ രോഗം പിടിപെടാതിരിക്കാനും പകരുന്നത് തടയാനും ജനം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് എച്ച് 1എൻ 1. രോഗിയുടെ മൂക്കിൽനിന്നും വായിൽനിന്നും വരുന്ന സ്രവങ്ങൾ വഴി നേരിട്ടും വായുവിൽ കൂടിയും രോഗം പകരും. കടുത്ത പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, ക്ഷീണം, വയറിളക്കം, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക രോഗമുള്ളവർ, കാൻസർ, എയ്ഡ്സ്, പ്രമേഹം, അമിത രക്തസമ്മർദം ഉള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവരിൽ രോഗം മാരകമാകും. എച്ച് 1 എൻ 1 ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടണം. ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിനു നല്ല വിശ്രമം നൽകണം. ഉപ്പുചേർത്ത കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളം കുടിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം. കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾെപ്പടെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും എച്ച് 1 എൻ 1 പനി ചികിത്സക്കുള്ള ഒസൽടാമിവിർ ഗുളിക സൗജന്യമായി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.