കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം ഇ​ന്ന്​ ച​ർ​ച്ച ചെ​യ്യും

പന്തളം: സി.പി.എം സ്വതന്ത്ര അംഗങ്ങൾ പ്രസിഡൻറും വൈസ് പ്രസിഡൻറുമായുള്ള കുളനട പഞ്ചായത്തിൽ ബി.ജെ.പി നൽകിയ അവിശ്വാസ പ്രമേയം വ്യാഴാഴ്ച ചർച്ച ചെയ്യും. ഈ മാസം 10നാണ് പന്തളം ബി.ഡി.ഒ ലിബി സി. മാത്യുവിന് ബി.ജെ.പി യിലെ കെ.ആർ. ജയചന്ദ്രൻ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. അഴിമതി, സ്വജന പക്ഷപാതം, പദ്ധതി നിർവഹണത്തിലെ കടുത്ത അലംഭാവം എന്നിവയാണ് അവിശ്വാസത്തിനു കാരണമായി പറയുന്നത്. ഏഴ് ബി.ജെ.പി അംഗങ്ങൾ ഒപ്പിട്ട പ്രമേയമാണ് ബി.ഡി.ഒക്ക് നൽകിയത്. പഞ്ചയത്തീരാജ് നിയമപ്രകാരം ആകെ അംഗങ്ങളിൽ മൂന്നിലൊന്ന് ഭാഗം അംഗങ്ങൾ ഒപ്പിട്ടു നൽകുന്ന പ്രമേയം ചർച്ചക്ക് എടുക്കാം. കഴിഞ്ഞ രണ്ടു മാസമായി കുളനട പഞ്ചായത്തിൽ ഭരണപക്ഷത്തിനെതിരെ കോൺഗ്രസും ബി.ജെ.പിയും യോജിച്ച പ്രക്ഷോഭത്തിലാണ്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നാല് അംഗങ്ങളുള്ള യു.ഡി.എഫും നാല് അംഗങ്ങളുള്ള എൽ.ഡി.എഫും എൽ.ഡി.എഫ് സ്വതന്ത്ര അംഗമായ സൂസൻ തോമസിനെ പ്രസിഡൻറാക്കാൻ പിന്തുണക്കുകയായിരുന്നു. എൽ.ഡി.എഫിലെ തന്നെ മറ്റൊരു സ്വതന്ത്ര അംഗമായ എൽസി ജോസഫിനെയും ഇരുമുന്നണിയും ചേർന്ന് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെത്തുടർന്ന് സി.പി.എം കുളനട, ഉളനാട് ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ട് സംഘടന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യം എങ്ങനെ ഇരുമുന്നണിയും നേരിടുമെന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാർ. പഞ്ചായത്ത് സമിതിയിലെ ആകെ അംഗങ്ങളിൽ പകുതിയിൽ കൂടുതൽ പേർ ഹാജരായാൽ മാത്രമേ അവിശ്വാസം ചർച്ചക്കെടുക്കാൻ കഴിയൂ. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ യോഗം ബഹിഷ്കരിച്ചാൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിടയില്ല. ഇതിനിടെ കോൺഗ്രസിലെ ഒരംഗത്തെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.