പ​മ്പ പൈ​തൃ​കോ​ത്സ​വം വി​ളം​ബ​ര സ​ഭ

കോഴഞ്ചേരി: തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന പമ്പ പൈതൃകോത്സവം 2018 വിളംബര സഭ കവി രമേശന്‍ നായർ ഉദ്ഘാടനം ചെയ്തു. നദികള്‍ അനുഗ്രഹം ചൊരിയുന്നവയാണ്. സാംസ്‌കാരിക ഉന്നതിക്കും ജീവിത വളര്‍ച്ചക്കും നദികള്‍ നിദാനമായി തീര്‍ന്നിട്ടുണ്ട്്. ഇന്ത്യന്‍ സംസ്കാരവും പൈതൃകവും നദീതീരങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. ഇത് നഷ്ടപ്പെടുത്തരുത്. ദക്ഷിണഗംഗയായ പമ്പയും ഇന്ത്യന്‍ സംസ്‌കൃതിയുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രകൃതിയെ ദ്രോഹിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളോട് മാനിഷാദ എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പറയേണ്ടിവരും എന്നും രമേശന്‍ നായർ പറഞ്ഞു. വരട്ടാര്‍ പുനർജനിയുടെ ദൗത്യം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറാണെന്ന് പമ്പ പൈതൃകോത്സവ വിളംബര പ്രഖ്യാപനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ തൊഴില്‍ പദ്ധതി അടക്കമുള്ളവരുടെ സാന്നിധ്യവും വിദ്യാർഥികളുടെയും മതസംഘടനകളുടെയും സഹകരണവും ഇതിനു ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പ വന്ദനവും പമ്പ സംരക്ഷണ പ്രതിജ്ഞയും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിെൻറ നേതൃത്വത്തില്‍ നടന്നു. തപസ്യ ജില്ല പ്രസിഡൻറ് ബി.ജി. ഗോകുലന്‍ അധ്യക്ഷതവഹിച്ചു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന സംഘടന ഭാരവാഹികളായ പി. ഉണ്ണികൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍, പ്രഫ. ടോണി മാത്യു, പി. ഇന്ദുചൂഡന്‍, കെ.ആര്‍. പ്രതാപചന്ദ്ര വർമ, ശിവകുമാര്‍ അമൃതകല, ഉണ്ണി വാസുദേവം തുടങ്ങിയവര്‍ സംസാരിച്ചു. ആറന്മുള വിജയകുമാര്‍ പമ്പ പൈതൃകത്തെക്കുറിച്ചുള്ള കവിതയും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.