അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ വർധിക്കുമ്പോഴും പൊലീസ് എയ്ഡ് പോസ്റ്റിെൻറ പ്രവർത്തനം പേരിനു മാത്രം. തട്ടിപ്പുസംഘങ്ങൾ അടൂർ ജനറൽ ആശുപത്രി താവളമാക്കിയിട്ടും സുരക്ഷ ശക്തമാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. അടുത്തിടെ ഇവിടെ എത്തിയ വൃദ്ധയുടെ രണ്ടു പവറെ മാല സംഘം തട്ടിയെടുത്തിരുന്നു. കൊച്ചുമകെൻറ കൂട്ടുകാരനാണെന്നു പറെഞ്ഞത്തിയ ആളാണ് വൃദ്ധ ധരിച്ചിരുന്ന മാല ഉൗരി മേടിച്ചത്. പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് അവർക്ക് മനസ്സിലായത്. ഇവിടെ വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാരുമില്ല. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പൊലീസിെൻറ സേവനം വല്ലപ്പോഴും മാത്രമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒന്നും എയ്ഡ് പോസ്റ്റിൽ പൊലീസുകാരില്ലെന്നാണ് രോഗികളുടെ പരാതി. തട്ടിപ്പുസംഘങ്ങളെ കൂടാതെ മോഷണസംഘങ്ങളും ഇവിടെ വിലസുന്നുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ മാലയും പണവും മോഷ്ടിക്കുന്നത് ഇവിടെ പതിവായി. ബഹുനില മന്ദിരത്തിൽ എല്ലാ മുറികളിലേക്കും ആർക്കും എപ്പോൾ വേണമെങ്കിലും കയറാമെന്ന സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. എല്ലായിടവും തുറന്നുകിടക്കുന്നതിനാൽ ഏതുവഴി വേണമെങ്കിലും മുറികളിലേക്ക് കയറാം. കോഴഞ്ചേരി ജില്ല ആശുപത്രിയിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുശേഷം എല്ലാ ആശുപത്രികളിലും സുരക്ഷ കർശനമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടും അടൂർ ജനറൽ ആശുപത്രിയിൽ മാത്രം ഇതുവരെ ഒരനക്കവുമില്ല. സി.സി ടി.വി സ്ഥാപിക്കുന്ന കാര്യത്തിലും നടപടി വൈകുകയാണ്. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ച് ആശുപത്രിയിലേക്ക് ആവശ്യമുള്ളവരെ മാത്രം കയറ്റിവിട്ടാൽ തട്ടിപ്പും മോഷണവും തടയാൻ കഴിയുമെന്നാണ്. ഇതുകൂടാതെ ബഹുനില മന്ദിരത്തിലെ മുകളിലത്തെ നിലകളിലേക്ക് കയറുന്ന ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി വിചാരിച്ചാലേ ഇതിനു പരിഹാരം കാണാൻ കഴിയൂ. എപ്പോഴും തിരക്കുള്ള ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.