പത്തനംതിട്ട: പ്രകൃതീശ്വരിയായ അമ്മക്കു മുന്നിൽ ആണ്ടോടാണ്ട് ജീവിത നിവേദ്യം സമർപ്പിക്കുന്ന അടവി നിർവൃതിയിൽ കടമ്മനിട്ട. വിശ്വപ്രകൃതിയെ പൂജിക്കാനായി പഞ്ചവൃക്ഷങ്ങളിലൊന്നായ പന ആഘോഷപൂർവം എഴുന്നള്ളിച്ചു. കളത്തിൽ ചൂട്ടുകറ്റകൾകൊണ്ട് ആഴികൂട്ടി അഗ്നിപകർന്ന് ശംഖും മണിയും മുഴക്കി അടവി വിളിക്കുേമ്പാൾ കരുതിെവച്ച പനയുമേന്തി പടയണിക്കാരുടെ ആർപ്പുവിളികൾ മുഴങ്ങി. തുടർന്ന് അടവി മറിച്ചിട്ട് പനക്കളത്തിൽ പുറത്തേക്ക് കൊണ്ടുപോയി. ഒന്നാകും ദൈവം വാഴ്ക... തുടങ്ങുന്ന അടവി വിളിയുടെ വായ്ത്താരി സർവമംഗളമായ പ്രകൃതിസൂക്തമാണ്. കുന്നും കാടും ദേശവും ഒരുമിച്ച് മംഗളം പ്രാപിക്കെട്ട എന്ന സർവൈശ്വര്യ പൂജയാണ് അടവി. ആറും എട്ടും ദിവസങ്ങളിലെ പ്രത്യേക കോലമാണ് പക്ഷിക്കോലം. ഒറ്റപ്പാളയിൽ തീർത്ത പക്ഷി മുഖത്തിന് നീണ്ടു വളഞ്ഞ ചുങ്ക് തയ്ച്ച് ചേർക്കും. കുരുത്തോല കീറിയുണ്ടാക്കുന്ന ചിറകും വീശി കളമഴിച്ച് തുള്ളുന്ന പക്ഷിക്കോലത്തിന് ദ്വാപരയുഗത്തിലെ കൃഷ്ണകഥയിലെ സന്ദർഭമാണ് പാടുന്നത്. അമ്പാടിയിലെ ഉണ്ണിക്കണ്ണനെ ബാധിക്കാൻ വന്ന പക്ഷി ഒടുവിൽ മാധവെൻറ അനുഗ്രഹത്താൽ സ്വർഗലോകം പൂകിയ കഥയാണ് വിവരിക്കുന്നത്. പടയണിയുടെ അഞ്ചാം നാളിൽ കളരി മുറ്റത്ത് കരക്കാർ ഒരുമിച്ചപ്പോൾ തപ്പുതാളവും എതിരേൽപും ആർപ്പുവിളികളും വായ്കുരവയുമായി കോലങ്ങൾ കാപ്പൊലിച്ച് ക്ഷേത്രപ്രദക്ഷിണം ചെയ്തു. കൂട്ടക്കോലങ്ങൾ ഒന്നൊന്നായി കളത്തിൽ തുള്ളിയുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.