ജ​ന​കീ​യാ​സൂ​ത്ര​ണം ര​ണ്ടാം ഘ​ട്ടം: പ​ദ്ധ​തി നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം –ടി.​എ​ൻ. സീ​മ

പത്തനംതിട്ട: ജനകീയാസൂത്രണത്തിെൻറ രണ്ടാം ഘട്ടത്തിൽ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ. വികസന മിഷനുകളും വാർഷിക പദ്ധതികളും വിഷയത്തിൽ തദ്ദേശഭരണ ഭാരവാഹികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമായി ജില്ല ആസൂത്രണ സമിതി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നവകേരള സൃഷ്ടിക്കായി പ്രതീക്ഷയോടെ നടപ്പാക്കുന്ന വികസന മിഷനുകളായ പൊതുവിദ്യാഭ്യാസ സംരക്ഷണം, ആർദ്രം, ലൈഫ്, ഹരിതകേരളം എന്നിവ അധികാര കേന്ദ്രീകരണത്തിനു കാരണമാകും എന്ന വിമർശനത്തിന് അടിസ്ഥാനമില്ല. മിഷനുകളിൽപെട്ട പദ്ധതികൾ എല്ലാം നടപ്പാക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ്. വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ പദ്ധതി നിർവഹണം കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയുമെന്നും ഡോ. സീമ പറഞ്ഞു. സംസ്ഥാനത്ത് പദ്ധതി തുക വിനിയോഗത്തിൽ ജില്ലയെ ഒന്നാമതെത്തിക്കാൻ കഴിഞ്ഞത് തദ്ദേശ ഭാരവാഹികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി പറഞ്ഞു. യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീല മോഹൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിനിലാൽ, പി.വി. വർഗീസ്, ആർ.ബി. രാജീവ്കുമാർ, ബി. സതികുമാരി, ആസൂത്രണ സമിതി അംഗങ്ങളായ സാം ഈപ്പൻ, എം.ജി. സുരേന്ദ്രൻ, സർക്കാർ പ്രതിനിധി രാജീവ് ഇരവിപേരൂർ, മോഹൻരാജ് ജേക്കബ്, പി.വി. കമലാസനൻ നായർ, എം.കെ. വാസു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.