അ​ന്യാ​യ​മാ​യ ഹോ​ട്ട​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം

പത്തനംതിട്ട: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഭക്ഷണ പദാർഥങ്ങള്‍ക്ക് അന്യായമായി വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തിെൻറയോ വിലനിര്‍ണയം സംബന്ധിച്ച് കലക്ടറുടെ നേതൃതത്തിലുള്ള സമിതിയുടെയോ അംഗീകാരമില്ലാതെ ജില്ലയില്‍ ഭക്ഷണവില അമിതമായി വര്‍ധിപ്പിച്ച ഹോട്ടല്‍ റസ്റ്റാറൻറ് അസോസിയേഷെൻറ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പാലിെൻറയും മറ്റ് അവശ്യസാധനങ്ങളുടെയും വിലവര്‍ധനക്ക് ആനുപാതികമായി ജില്ല ഭരണകൂടത്തിെൻറ അനുമതിയോടെ വേണം വിലവര്‍ധന നടപ്പാക്കാൻ. ഭക്ഷണ-പാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മായംകലര്‍ന്നവ പിടിച്ചെടുക്കുന്നതിനും ആവശ്യമായ പരിശോധനകളും റെയ്ഡുകളും നടത്താന്‍ ജില്ലയിലെ ആരോഗ്യ, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സാമുവല്‍ കിഴക്കുപുറത്തിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ മോനി ജോസഫ്, ജോണ്‍ തോമസ്, കോശി ജോര്‍ജ്, അബ്ദുള്‍ കലാം ആസാദ്, ബീന സോമന്‍, സി.എം. ചാണ്ടി, ജോയി ജോര്‍ജ്, സിബി നീറംപ്ലാക്കല്‍, ലിജോ ബേബി, രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.