അടൂർ: സുരക്ഷ ഇടനാഴി പദ്ധതി നടപ്പാക്കുന്ന എം.സി റോഡരികിൽ അപകട ഭീഷണിയായി കിടക്കുന്ന വാഹനങ്ങൾ മാറ്റാൻ നടപടിയില്ല. വിവിധ കേസുകളിൽ തൊണ്ടിയായി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് ഏനാത്ത് പഴയ പൊലീസ് സ്റ്റേഷനു മുന്നിൽ തുരുമ്പ് പിടിച്ചു കിടക്കുന്നത്. ഏറെ തിരക്കുള്ള എം.സി റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. രാത്രിയിൽ റോഡരികിൽ കിടക്കുന്ന ഈ വാഹനങ്ങൾ പെെട്ടന്നു ൈഡ്രവർമാരുടെ ശ്രദ്ധയിൽ പെടാറില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. ഓടകളുടെയും നിലവിലുള്ള പാലങ്ങളുടെയും നവീകരണം, റോഡ് സുരക്ഷ ക്രമീകരണങ്ങളായ റോഡ് മാർക്കിങ് സ്റ്റഡ്സ്, ക്രാഷ് ബാരിയർ, ദിശ സൂചക ബോർഡുകൾ, ഐ.ആർ.സി പ്രകാരമുള്ള വേഗം നിയന്ത്രണ സംവിധാനം, കൈവരികൾ, മീഡിയനുകൾ തുടങ്ങി സുരക്ഷ സംവിധാനങ്ങളുടെ പണി പുരോഗമിക്കുമ്പോഴാണ് പാതയരികിൽ അപകടകരമായി വാഹനങ്ങൾ കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.