വായ്പ്പൂര്: അളവിൽ കൂടുതൽ ലോഡുമായി ടിപ്പറുകളും ടോറസുകളും നിരത്ത് ൈകയടക്കിയിട്ടും നടപടിയില്ല. വെള്ളാവൂരിലെ സ്വകാര്യ ക്രഷറിൽനിന്ന് അനുവദിച്ചിട്ടുള്ളതിലും കൂടുതൽ മെറ്റലുമായാണ് അമിതവേഗത്തിൽ ഇവ പായുന്നത്. വായ്പ്പൂരിൽ വാഹനത്തിൽനിന്ന് വീണ മെറ്റലുകൾ കിലോമീറ്ററുകളോളം റോഡിൽ നിരന്ന് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെട്ടതിനെ തുടർന്ന് ജനം വാഹനങ്ങൾ തടഞ്ഞ് താക്കീത് നൽകിയെങ്കിലും ടോറസുകളിലും ടിപ്പറുകളിലും അനധികൃതമായി ലോഡുകൾ കയറ്റുന്നത് തുടരുകയാണ്. പുലർച്ചെ മൂന്നുമണി മുതൽ വീതി കുറവും വളവുകളുമുള്ള ഗ്രാമീണ റോഡുകൾ മരണ വിളിയുമായി ഇൗ വാഹനങ്ങൾ ൈകയടക്കുകയാണ്. സമയക്രമം പാലിക്കാതെയും സുരക്ഷയൊരുക്കാതെയും പായുന്ന ടിപ്പറുകൾ നിയന്ത്രിക്കാൻ വാഹന വകുപ്പോ പൊലീസോ തയാറാവുന്നില്ല. ബുധനാഴ്ച വൈകീട്ട് അമിതഭാരം കയറ്റിവന്ന രണ്ടു ടിപ്പറുകൾ ജനം തടഞ്ഞ് പെരുമ്പെട്ടി പൊലീസിൽ ഏൽപിച്ചിരുന്നു. എന്നാൽ, നിയമം കാക്കേണ്ടവർ നിയമലംഘനത്തിന് കുടപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. സാധാരണക്കാരന് പെറ്റി കൊടുക്കുന്ന ആത്മാർഥതപോലും ഇത്തരം വാഹനങ്ങൾക്കും സ്വകാര്യ ക്രഷറുകൾക്കും എതിരെ പൊലീസ് പ്രയോഗിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.