പത്തനംതിട്ട: ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. മാർച്ച് 20ന് ജില്ല ആസ്ഥാനത്ത് അരിക്കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി പി. തിലോത്തമൻ വില വർധന തടയാൻ ഉടൻ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. തനിക്ക് കിട്ടിയ പരാതികളിൽ അധികവും ഹോട്ടൽ ഭക്ഷണങ്ങളുടെ വിലവർധന സംബന്ധിച്ചാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്തനംതിട്ട നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾക്ക് തോന്നിയ വിലയാണ് വാങ്ങുന്നത്. അരിക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയെന്നും പറഞ്ഞാണ് ഹോട്ടലുടമകൾ വില വർധിപ്പിച്ചത്. ചായ, വട, ഉൗണ്, മീൻകറി, ഇറച്ചിക്കറി എന്നിവക്കൊക്കെ അടുത്തയിടെ വില കൂട്ടിയാണ് വാങ്ങുന്നത്. ഗുണമേന്മയില്ലാത്ത സാധനങ്ങളാണ് നൽകിവരുന്നതെന്ന പരാതിയും വ്യാപകമാണ്. ഏറ്റവും മോശം എണ്ണ ഉപയോഗിച്ചാണ് മിക്ക ഭക്ഷണ സാധനങ്ങളും തയാറാക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ വിളമ്പുന്നതും പതിവാണ്. ആരോഗ്യവകുപ്പാകെട്ട പരാതി കിട്ടിയാൽപോലും പരിശോധനക്കും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.