പുളിക്കീഴിനെ ജില്ലയിലെ ആദ്യ ഒ.ഡി.എഫ് ബ്ളോക്കായി പ്രഖ്യാപിച്ചു

പത്തനംതിട്ട: ജില്ലയിലെ ആദ്യത്തെ വെളിയിട വിസര്‍ജനമുക്ത ബ്ളോക്കായി പുളിക്കീഴ് ബ്ളോക് പഞ്ചായത്തിനെ മന്ത്രി മാത്യു ടി.തോമസ് പ്രഖ്യാപിച്ചു. സാധാരണ മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വിഭാഗീയത കൂടാതെ ഒറ്റക്കെട്ടായി ബ്ളോക് പ്രവര്‍ത്തിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ നേട്ടമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാനിന്‍െറ ഭാഗമായി സംസ്ഥാനം നവംബര്‍ ഒന്നിന് വെളിയിട വിസര്‍ജനരഹിത സംസ്ഥാനമാകുന്നതിന്‍െറ ഭാഗമായുള്ള ഒ.ഡി.എഫ് കാമ്പയിയിനില്‍ പുളിക്കീഴ് ബ്ളോക് അതിര്‍ത്തിയിലുള്ള നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജന രഹിത പഞ്ചായത്തുകളായതോടുകൂടിയാണ് ബ്ളോക് സമ്പൂര്‍ണ ഒ.ഡി.എഫ് പ്രദേശമായി മാറിയത്. പദ്ധതി പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളിലെ വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകരെ ഉപയോഗിച്ച് വീട് വീടാന്തരം നടത്തിയ സര്‍വേയില്‍ ബ്ളോക് പരിധിയില്‍ നിരണം-117, കടപ്ര- 160, നെടുമ്പ്രം-69, പെരിങ്ങര-131, കുറ്റൂര്‍-145 വീതം ആകെ -622 കുടുംബങ്ങള്‍ക്ക് സ്വന്തമായി കക്കൂസ് സൗകര്യമില്ളെന്ന് കണ്ടത്തൊനായി. തുടര്‍ന്ന് ജില്ലാ ശുചിത്വ മിഷന്‍െറ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സന്‍മാരെ ഓരോ പഞ്ചായത്തിന്‍െറയും ചുമതല ഏല്‍പിച്ച് ഗുണഭോക്താക്കള്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിച്ചു. അര്‍ഹരായ ഒരു കുടുംബത്തിന് സ്വച്ഛ്ഭാരത് മിഷന്‍െറ 12,000 രൂപയും ഗ്രാമപഞ്ചായത്തുകളുടെ 3400രൂപയും ഉള്‍പ്പെടുത്തി കക്കൂസ് നിര്‍മാണത്തിനായി പദ്ധതി തയാറാക്കി. പദ്ധതിയുടെ നിര്‍മാണച്ചുമതല വി.ഇ.ഒ മാര്‍ക്കായിരുന്നു. നിരന്തരമായ ബോധവത്കരണ പരിപാടികളുടെയും പരിശീലനങ്ങളുടെയും ഭാഗമായി ആഗസറ്റ് 28ന് 622 പേര്‍ക്ക് കക്കൂസ് നിര്‍മിച്ചുനല്‍കി നിരണം ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ വെളിയിട വിസര്‍ജ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചതോടെ ബ്ളോക്കിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വായി. തുടര്‍ന്ന് കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കൂടി വെളിയിട വിസര്‍ജ്യ രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുകയുണ്ടായി. ബ്ളോക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വെളിയിട വിസര്‍ജ്യരഹിത ബ്ളോക് പ്രഖ്യാപനയോഗത്തിന് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ഈ നേട്ടം കൈവരിക്കാന്‍ പരിശ്രമം നടത്തിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അപൂര്‍ണാദേവി ആദരിച്ചു. സാം ഈപ്പന്‍, എസ്.വി. സുബിന്‍, ഷിബു വര്‍ഗീസ്, ലതാപ്രസാദ്, സുനില്‍കുമാര്‍, ശ്രീലേഖാ രഘുനാഥ്, ബീന ജേക്കബ്, സൂസമ്മ പൗലോസ്, അനില്‍ മേരി ചെറിയാന്‍, ബിനില്‍ കുമാര്‍, സതീഷ് ചാത്തങ്കേരി, എം.ബി. നൈനാന്‍, അംബിക മോഹന്‍, ടി. പ്രസന്നകുമാരി, അനുരാധ സുരേഷ്, കെ.ജി.പ്രസാദ്, പി.ജി. രാജന്‍ ബാബു, ജെ. ഷീലാദേവി, എന്‍. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. അമ്പിളി എസ്.നായര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.