മല്ലപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി

മല്ലപ്പള്ളി: 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മല്ലപ്പള്ളിയിലെ കായികപ്രേമികളുടെ കൂട്ടായ്മക്ക് സ്വപ്നസാക്ഷാത്കാരം. ഇന്‍ഡോര്‍ സ്റ്റേഡിയം നാടിനു സമര്‍പ്പിക്കാന്‍ സജ്ജമായി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ എം.പി ഒക്ടോബര്‍ ഏഴിന് സ്റ്റേഡിയം നാടിനു സമര്‍പ്പിക്കും. മല്ലപ്പള്ളിയിലെ 190 കായിക പ്രേമികളടങ്ങുന്ന സംഘടന 2015ല്‍ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് 27 ലക്ഷം രൂപ മുടക്കി വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം. താല്‍ക്കാലിക ഓഫിസ്, കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, നടപ്പാലം മറ്റ് അടിസ്ഥാന സൗകര്യം ഇവയൊരുക്കി. ജില്ലയില്‍ ഹാന്‍ഡ്ബാള്‍ തരംഗത്തിനു തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. 20 കുട്ടികളെ സ്റ്റേഡിയം സൊസൈറ്റി സ്വന്തമായും 40 കുട്ടികളെ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഡേ ബോര്‍ഡിങ് സ്കീമിലും ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നു. 20 പെണ്‍കുട്ടികളും പരിശീലനത്തിന് എത്തുന്നുണ്ട്. 35ാമത് പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ് വിജയിപ്പിക്കാന്‍ സാധിച്ചു. പത്തനംതിട്ട ജില്ല മൂന്നാം സ്ഥാനം നേടി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുതുതായി രൂപകല്‍പന ചെയ്ത കോര്‍ട്ടും മണിമലയാറിന്‍െറ സാമീപ്യവും കാണികളുടെ പ്രശംസ പിടിച്ചുപറ്റുന്നു. ഇവിടത്തെ ഹാന്‍ഡ്ബാള്‍ ട്രെയ്നിങ് സെന്‍ററില്‍ സമീപത്തുള്ള നിരവധി സ്കൂളുകളില്‍നിന്ന് റാന്നി, വടശ്ശേരിക്കര, ഇടക്കുളം, അടൂര്‍ കൂടാതെ കോട്ടയം ജില്ലയിലെ ചില സ്കൂളുകളില്‍നിന്ന് കുട്ടികള്‍ പരിശീലനത്തിനത്തെുന്നു. ആണ്‍കുട്ടികളുടെ സംസ്ഥാന ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തത്തെി അഭിമാനമായത് ഇവിടെ പരിശീലനം ലഭിച്ച കുട്ടികളാണ്. സ്കൂള്‍ ഗെയിംസില്‍ ഇവിടെ പരിശീലനം നേടിയ പെണ്‍കുട്ടികള്‍ രണ്ടാം സ്ഥാനത്തത്തെി. പ്രഫ. പി.ജെ. കുര്യന്‍െറ ഫണ്ടില്‍നിന്നും 20 ലക്ഷം രൂപയും ആന്‍േറാ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്നും 20 ലക്ഷവും അംഗങ്ങളില്‍നിന്നും 20 ലക്ഷവും സമാഹരിച്ച് രണ്ടാം ഘട്ടത്തില്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളും അനുബന്ധ സൗകര്യവും ഉദ്ഘാടനത്തിനു തയാറായി. മൂന്നാം ഘട്ടത്തില്‍ ഓഫിസ് കോംപ്ളക്സ്, ജിംനേഷ്യം, സ്വിമ്മിങ് അക്കാദമി, യോഗ സെന്‍റര്‍, സൗണ്ട് ആന്‍ഡ് ലൈറ്റിങ് ഇവ നിര്‍മിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോസഫ് എം. പുതുശേരി ചെയര്‍മാനായും കുര്യന്‍ ജോര്‍ജ് ഇരുമേട പ്രസിഡന്‍റായുള്ള ഭരണസമിതി സ്റ്റേഡിയത്തിനു നേതൃത്വം നല്‍കുന്നു. പ്രഫ. തോമസ് സ്കറിയ, എം.ജെ. മാത്യു, ജിനോയ് ജോര്‍ജ്, ബിനോയ് പണിക്കമുറി, സതീഷ് മല്ലപ്പള്ളി, ജോസഫ് ഇമ്മാനുവല്‍, തോമസ് മാത്യു, കെ.ജി. സാബു, ഡബ്ള്യു.എ. ജോണ്‍ ഇവര്‍ ഭാരവാഹികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.