വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം: തമിഴ്നാട് സ്വദേശിനിയടക്കം ഏഴുപേര്‍ക്ക് കടിയേറ്റു

പന്തളം: പന്തളത്ത് വെള്ളിയാഴ്ച ഏഴുപേര്‍ക്കുകൂടി തെരുവുനായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞദിവസങ്ങളില്‍ പത്തോളംപേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. തെരുവുനായ്ക്കള്‍ കാരണം ഭീതിയില്‍ പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയക്കുകയാണ്. പന്തളത്തെ ബന്ധു വീട്ടിലത്തെിയ തമിഴ്നാട് സ്വദേശിനിക്കും കടിയേറ്റു. പന്തളം ഉളമയില്‍ ചാങ്ങയില്‍ വീട്ടില്‍ ജബ്ബാറിനെ(65) വീടിനകത്തുകയറിയാണ് നായ് കടിച്ചത്. വീടിനകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ജബ്ബാറിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉളമ ലക്ഷംവീട് കോളനിയില്‍ പ്രശാന്തിന്‍െറ ഭാര്യ രമ്യക്കാണ് (27) വെള്ളിയാഴ്ച രാവിലെ രണ്ടരവയസ്സുള്ള കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നായുടെ കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റതിനാല്‍ രമ്യയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായുടെ കടിയേറ്റ വല്യവിളയില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി പൊന്നുത്തായിയുടെ മകള്‍ കൗസല്യയെ (16) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. മദ്റസയിലേക്ക് പോയ കുട്ടികളുടെ നേരെയത്തെിയ നായുടെ ആക്രമണത്തില്‍നിന്ന് രണ്ടുകുട്ടികള്‍ക്ക് വീണ് പരിക്കേറ്റു. കടയ്ക്കാട് ഉളമ സേ്റ്റഡിയത്തിന് സമീപത്ത് രണ്ടുപേരെയും നായ്കടിച്ചു. കഴിഞ്ഞദിവസം മെഡിക്കല്‍മിഷന്‍ ജങ്ഷനില്‍ രണ്ട് യാത്രക്കാരും നായുടെ ആക്രമണത്തിന് ഇരയായി. കഴിഞ്ഞയാഴ്ച പന്തളം പി.എച്ച്.സിയിലേക്ക് പോയ മങ്ങാരം മുത്തൂണിയില്‍ ഷഫീഖിന്‍െറ ഭാര്യ മുംതാസിനെ നായുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കുത്തിവെപ്പ് എടുത്തു. പന്തളത്തും കടയ്ക്കാട് ഉളമ ഭാഗങ്ങളിലും അറവുമാലിന്യം റോഡില്‍ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിതി നിയന്ത്രണാധീതമായിട്ടും പന്തളത്ത് അധികൃതര്‍ക്ക് അനക്കമില്ല. തെരുവുനായ്ക്കളെ പിടികൂടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. നഗരസഭാ കാര്യാലയത്തിന്‍െറ മൂക്കിന് കീഴിലുള്ള മാലിന്യ സംസ്കരണ പ്ളാന്‍റില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം യഥാസമയം സംസ്കരിച്ചാല്‍ തെരുവുനായ് ശല്യം പരിഹരിക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.