പത്തനംതിട്ട: സ്വച്ഛ്ഭാരതും ശുചിത്വ മിഷനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ മത്സരിക്കുമ്പോഴും നഗരത്തില്‍ ഉപയോഗ്യമായ പോതുശുചിമുറികള്‍ ഒന്നുപോലുമില്ല. നിലവിലുള്ള ശുചിമുറികളിലാകട്ടെ മൂന്നു വര്‍ഷത്തിലേറെയായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പല പൊതു ടോയ്ലറ്റുകളിലും ഉപയോഗിക്കാന്‍ കൊള്ളാവുന്ന ബക്കറ്റ് പോലുമില്ല. പത്തനംതിട്ട നഗരത്തില്‍ മാര്‍ക്കറ്റ് ജങ്ഷന്‍, സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ സ്റ്റേഡിയം, ശബരിമല ഇടത്താവളം എന്നിവിടങ്ങളിലാണ് പൊതു ടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മുനിസിപ്പല്‍ സ്റ്റേഡിയം ഒഴികെ മറ്റെല്ലാം സ്വകാര്യ ഏജന്‍സികള്‍ ലേലത്തില്‍ എടുത്തിട്ടുള്ളതാണ്. ആയതിനാല്‍ പേ ആന്‍ഡ് യൂസ് സംവിധാനമാണുള്ളത്. മുനിസിപ്പല്‍ സ്റ്റേഡിയത്തിനുള്ളിലെ ടോയ്ലറ്റ് തീര്‍ത്തും ഉപയോഗശൂന്യമായിട്ട് നാളേറെയായി. നന്നാക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി ആരോഗ്യവകുപ്പ് അപേക്ഷ നല്‍കിയെങ്കിലും തീരുമാനമായില്ല. സ്റ്റേഡിയത്തിലെ ശുചിമുറിയുടെ ജനലും കതകുകളും നശിച്ചു. പൈപ്പുകളും കേടായി. സ്റ്റേഡിയത്തില്‍ പരിശീലനത്തിനത്തെുന്ന കായികതാരങ്ങള്‍ മറ്റു നിര്‍വാഹമില്ലാതെ ഇതിനെയാണ് ആശ്രയിക്കുന്നത്. ഇ-ടോയ്ലറ്റ് സംവിധാനങ്ങള്‍, വനിതകള്‍ക്കായുള്ള ഷീ ടോയ്ലറ്റുകള്‍ എന്നിവ നഗരത്തിലില്ളെന്നത് ദയനീയമാണ്. പേ ആന്‍ഡ് യൂസ് സംവിധാനത്തിന്‍െറ കീഴിലുള്ളവയുടെ സ്ഥിതിയും മെച്ചമൊന്നുമല്ല. വാതിലുകള്‍ക്ക് കൊളുത്തുള്ളവ ചുരുക്കം. പുരുഷന്മാരുടേതിന് വാതിലുകളേ ഇല്ല. 2010ന് ശേഷം പൊതുശുചിമുറികള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടില്ല. ശബരിമല ഇടത്താവളത്തിലായിരുന്നു അവസാനമായി സ്ഥാപിച്ചത്. എന്നാല്‍, ഇവയില്‍ അഞ്ചെണ്ണവും പുരുഷന്മാര്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകള്‍ക്കായുള്ള നാലെണ്ണം ഇടത്താവളത്തില്‍ പണിയാനുള്ള പദ്ധതിയുണ്ട്. നഗരത്തിലെ സ്ഥലപരിമിതിയാണ് പൊതുശുചിമുറികള്‍ പണിയുന്നതിലെ വിലങ്ങുതടിയെന്നാണ് അധികൃതര്‍ പറയുന്നത്. പൊതു ശുചിമുറികള്‍ക്കുള്ളില്‍ കയറിയാലുള്ള കാഴ്ചകള്‍ ശോചനീയമാണ്. പൊട്ടി കിടക്കുന്ന ഫ്ളഷ് ടാങ്കുകള്‍, ചിലതിന് ഫ്ളഷ് ടാങ്കില്ല. പല ശുചിമുറികളിലും കപ്പ് പോലുമില്ല. പൊട്ടിയ ബക്കറ്റ് മാത്രമാണുള്ളത്. അടുത്തുകൂടി പോകാന്‍ കഴിയാത്തത്ര ദുര്‍ഗന്ധവും. പൊതു ശുചിമുറികളുടെ വൃത്തിയില്ലായ്മയാണ് ജനങ്ങളെ തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.