തിരുവല്ല: കവിയൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികള്‍ക്കായി മനക്കല്‍ച്ചിറയില്‍ നിര്‍മിച്ച പാര്‍ക്ക് അടച്ചുപൂട്ടി. ഇവിടം ഇപ്പോള്‍ സാമൂഹികവിരുദ്ധര്‍ക്ക് താവളമായി മാറി. ഓണക്കാലമായിട്ടും പാര്‍ക്ക് തുറന്നുകൊടുക്കാത്തതില്‍ കുട്ടികളും രക്ഷിതാക്കളും പൂട്ടിക്കിടക്കുന്ന പാര്‍ക്കിന് മുന്നിലത്തെി പ്രതിഷേധിച്ചു. ലക്ഷങ്ങള്‍ മുതല്‍മുടക്കി സ്ഥാപിച്ച വിനോദസാമഗ്രികള്‍ തരുമ്പെടുത്ത് നശിക്കുന്നു. പൂട്ടിയവിവരം അറിയാതെ രക്ഷിതാക്കള്‍ക്കൊപ്പം ഇവിടേക്കത്തെുന്ന കുട്ടികള്‍ നിരാശരായി മടങ്ങുകയാണ്. വേണ്ടത്ര ശ്രദ്ധയോ അറ്റകുറ്റപ്പണികളോ ഇല്ലാതായതിനെ തുടര്‍ന്ന് കാടുപിടിച്ചും ഉപകരണങ്ങള്‍ തുരുമ്പിച്ചും നാശോന്മുഖമായ നിലയിലാണ്. പാര്‍ക്കിന്‍െറ പുനരുദ്ധാരണത്തിന് നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടത്തിപ്പിന് കരാര്‍ നല്‍കിയിരുന്നെങ്കിലും അവരുടെ അനാസ്ഥയില്‍ ഗ്രാമപഞ്ചായത്ത് ഇടപെടാതിരുന്നതിനത്തെുടര്‍ന്നാണ് പാര്‍ക്ക് നശിക്കാന്‍ കാരണമായത്. മനക്കല്‍ച്ചിറ പാര്‍ക്കിന്‍െറ നടത്തിപ്പില്‍ അപാകതയുണ്ടെന്ന് നിരവധിപ്രാവശ്യം നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പഞ്ചായത്ത് അത് മുഖവിലക്കെടുക്കുകപോലും ചെയ്തില്ല. മാത്രമല്ല കണ്‍മുന്നില്‍ കാണാവുന്ന ഈ അനാസ്ഥക്കെതിരെ അധികൃതര്‍ ബോധപൂര്‍വം കണ്ണടച്ചു. അങ്ങനെ പാര്‍ക്ക് പൂട്ടുന്ന സാഹചര്യത്തിലേക്കത്തെി. പാര്‍ക്ക് നിര്‍മാണത്തിലെ അശാസ്ത്രീയതയും ബന്ധപ്പെട്ട അഴിമതിക്കഥകളും നാട്ടിലാകെ ചര്‍ച്ചയായിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ സാമൂഹികവിരുദ്ധര്‍ താവളമാക്കിയിരിക്കുന്ന ഇവിടം കഞ്ചാവ് കൈമാറ്റ സ്ഥലമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടം ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി പുകയില പായ്ക്കറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. പാര്‍ക്കിന്‍െറ പിന്‍വശത്തുകൂടിയാണ് സാമൂഹികവിരുദ്ധര്‍ ഇതിനുള്ളില്‍ പ്രവേശിക്കാറുള്ളത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരില്‍നിന്ന് മോചിപ്പിച്ചും കുട്ടികളുടെ വിനോദസൗകര്യം മെച്ചപ്പെടുത്തിയും ഗ്രാമപഞ്ചായത്ത് അവരുടെ കടമ നിര്‍വഹിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.