പന്തളത്ത് മൂക്കുപൊത്താതെ വയ്യ !

പന്തളം: അശാസ്ത്രീയ നടപടികൊണ്ട് മാലിന്യം കുമിയുകയാണ് പന്തളത്ത്. നഗരത്തില്‍ ഒരുദിവസം ഉണ്ടാകുന്ന മാലിന്യത്തിന്‍െറ പകുതിപോലും സംസ്കരിക്കാന്‍ കഴിയുന്നില്ല. പന്തളമത്തെിയാല്‍ മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണരുക. നഗരത്തിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് തന്നെയാണ് പ്രധാന കൊതുക് വളര്‍ത്തല്‍ കേന്ദ്രം. ശബരിമല സീസണില്‍ എത്തിച്ച മാലിന്യംപോലും സംസ്കരിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് നഗരസഭ. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനശേഷിയെക്കാള്‍ കൂടുതലാണ് പന്തളത്തത്തെുന്ന മാലിന്യം. കുമിഞ്ഞുകൂടുന്ന മാലിന്യം മഴക്കാലമാകുന്നതോടെ ഒലിച്ചിറങ്ങി മുട്ടാര്‍ നീര്‍ച്ചാലില്‍ എത്തുന്നു. നീരൊഴുക്ക് തടസ്സപ്പെട്ടു നില്‍ക്കുന്ന നീര്‍ച്ചാലില്‍ മാലിന്യം കൂടി എത്തുന്നതോടെ പകര്‍ച്ചവ്യാധി ഭീഷണി വര്‍ധിക്കുകയാണ്. മുട്ടാര്‍ നീര്‍ച്ചാലിന്‍െറ നീരൊഴുക്ക് പുന$സ്ഥാപിക്കാന്‍ നഗരസഭ ആക്ഷന്‍ പ്ളാന്‍ തയാറാക്കിയെങ്കിലും പദ്ധതി അകലെയാണ്. പന്തളത്തെയും സമീപത്തെയും ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും മാലിന്യം അടിഞ്ഞുകൂടുന്നതും മുട്ടാര്‍ നീര്‍ച്ചാലിലാണ്. നഗരത്തിലെ മാലിന്യത്തിന്‍െറ മറ്റൊരു സംഭരണകേന്ദ്രം പന്തളം പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവുമാണ്. പന്തളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് ഇതര സംസ്ഥാന തൊഴിലാളികളേറെയും താമസിക്കുന്നത്. അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സാഹചര്യത്തിലാണ് ഇവിടെ ഇവര്‍ താമസിക്കുന്നത്. പി.എച്ച്.സിക്കു മുന്‍വശത്തുള്ള പുഞ്ചയാണ് മാലിന്യം തള്ളാനുള്ള പ്രധാന കേന്ദ്രം. അറവുമാടുകളുടെ മാലിന്യം ഇവിടെ തള്ളുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. നഗരത്തിന്‍െറ ഹൃദയഭാഗത്തുള്ള മത്സ്യച്ചന്ത, സ്വകാര്യ ബസ്സ്റ്റാന്‍ഡ് എന്നിവയും മാലിന്യ കേന്ദ്രങ്ങളായി മാറുകയാണ്. നഗരകേന്ദ്രത്തിലെ മത്സ്യച്ചന്തയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വല്ലപ്പോഴുമാണെന്നാണ് പരാതി. നഗരസഭാ ഹെല്‍ത്ത് വിഭാഗം ഇവിടേക്ക് എത്താറില്ളെന്നാണ് ആക്ഷേപം. മാലിന്യ സംസ്കരണ പ്ളാന്‍റിനോട് ചേര്‍ന്നുള്ള മത്സ്യ-പച്ചക്കറി ചന്തയിലേക്ക് കര്‍ഷകര്‍ എത്താന്‍ മടിക്കുകയാണ്. തെക്കന്‍ കേരളത്തിലെ തന്നെ പ്രധാന വെറ്റിലക്കൊടി മാര്‍ക്കറ്റാണ് പന്തളത്തേത്. രാത്രിയും പകലും വ്യത്യാസമില്ലാതെയുള്ള രൂക്ഷമായ കൊതുകുശല്യം മൂലം കര്‍ഷകര്‍ ഇവിടേക്ക് എത്താന്‍ തന്നെ മടിക്കുകയാണ്.പൊതുശുചിമുറിയില്ലാത്ത നഗരമായി പന്തളം നഗരം മാറുന്നു. സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ ശുചിമുറികളിലേക്ക് ആരും തിരിഞ്ഞുനോക്കാറില്ല. അത്ര വൃത്തിഹീനമായ സാഹചര്യമാണിവിടെ. നഗരത്തിലെ ഓടകള്‍ക്ക് മൂടിയിടില്ളെന്ന വാശിയിലാണ് പൊതുമരാമത്ത് അധികൃതര്‍. ഏറെക്കാലത്തെ മുറവിളിയാണ് ഓടകള്‍ക്ക് മൂടിയിടുകയെന്നത്. പലയിടത്തും ഓടകള്‍ അടഞ്ഞുകിടക്കുകയാണ്. മഴയത്തെിയാല്‍ റോഡുകളില്‍നിന്ന് മലിനജലം ഒഴുകി ഓടയിലത്തെി കെട്ടിനിന്ന് കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു. പന്തളം, മാന്തുക ഭാഗങ്ങളില്‍ കക്കൂസ് മാലിന്യം റോഡരികില്‍ തള്ളുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.