പത്തനംതിട്ട: സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടത്തൊന്‍ പൊലീസ് ഓടി നടന്ന് പെറ്റിക്കേസെടുക്കുന്നതായി പരാതി. ഓരോ സ്റ്റേഷന്‍െറ കീഴിലും കുറഞ്ഞത് 40 പെറ്റിക്കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ജില്ലാ പൊലീസ് ചീഫിന്‍െറ നിര്‍ദേശമത്രെ. ഇത് കുറഞ്ഞാല്‍ എസ്.ഐമാര്‍ക്ക് പണി കിട്ടുകയും ചെയ്യും. ട്രാഫിക് നിയമം ലംഘിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും പിടികൂടി കുറഞ്ഞത് 100 രൂപ വീതം ഈടാക്കാനാണ് മുകളില്‍നിന്നുള്ള നിര്‍ദേശമെന്ന് പൊലീസുകാര്‍ പറയുന്നു. തിരുവോണ ദിവസം പിരിവ് കുറഞ്ഞതിന്‍െറ പേരില്‍ അഞ്ച് എസ്.ഐമാര്‍ക്ക് ചതയം നാള്‍ രാവിലെ പരേഡ് ശിക്ഷയും നല്‍കിയതോടെ വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാരും പൊലീസുകാരും ഇപ്പോള്‍ ഓടിനടന്ന് പെറ്റിക്കേസെടുക്കുകയാണ്. നാട്ടില്‍ അക്രമമോ കൊലയോ മോഷണമോ എന്തുനടന്നാലും പ്രശ്നമില്ല. പെറ്റിയുടെ എണ്ണം കൂട്ടുന്നതിലാണ് എല്ലാവരും ശ്രദ്ധനല്‍കുന്നത്.പെറ്റിക്കേസിന്‍െറ പേരില്‍ വാഹന യാത്രക്കാരെ പീഡിപ്പിക്കുന്നതും ഇതിന്‍െറ പേരില്‍ പൊലീസ് ചീഫിന്‍െറ ഉദ്യോഗസ്ഥ പീഡനവും കൂടിയായതോടെ ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.