തെരുവുനായ് വിലസുമ്പോള്‍ നഗരസഭാ അധികൃതര്‍ ഉറക്കം നടിക്കുന്നു

പന്തളം: നാട്ടിലാകെ തെരുവുനായ് വിലസുമ്പോള്‍ നഗരസഭാ അധികൃതര്‍ ഉറക്കം നടിക്കുന്നു. പന്തളത്തും സമീപത്തും കഴിഞ്ഞ ഒരാഴ്ചയായി നായ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടും നടപടിയെടുക്കേണ്ട നഗരസഭാ അധികൃതര്‍ ആലസ്യത്തില്‍. ചൊവ്വാഴ്ച പന്തളം പി.എച്ച്.സിക്കു സമീപം കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വീട്ടമ്മയെ നായ് കടിച്ച സംഭവമാണ് അവസാനത്തേത്. തിങ്കളാഴ്ച ബസ് കാത്തുനിന്ന കുരമ്പാല സ്വദേശിയായ വീട്ടമ്മയെയും കുട്ടിയെയും നായ് കടിച്ചു. തിരുവോണ ദിവസം കരസേനയില്‍ ജോലിയില്‍ പ്രവേശിക്കേണ്ട മുടിയൂര്‍ക്കോണം സ്വദേശി അഭികൃഷ്ണനെ ബൈക്കില്‍ യാത്ര ചെയ്യവെ നായ് കടിച്ചു. 15നായിരുന്നു അഭികൃഷ്ണന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, പന്തളം മാര്‍ക്കറ്റ്, പ്രാഥമികാരോഗ്യകേന്ദ്രം, കടക്കാട് മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം. പന്തളം മാലിന്യസംസ്കരണ പ്ളാന്‍റാണ് തെരുവുനായ്ക്കളുടെ മറ്റൊരു കേന്ദ്രം. പ്ളാന്‍റിലത്തെുന്ന മാലിന്യത്തില്‍നിന്ന് മാസാംവശിഷ്ടങ്ങള്‍ തിന്നുന്ന നായ്ക്കള്‍ ആരെയും ആക്രമിക്കാന്‍ കഴിയുന്ന സ്ഥിതിയിലുള്ളവയാണ്. കെ.എസ്.ആര്‍.ടി.സി പരിസരത്തും മാര്‍ക്കറ്റിലും മാത്രമായി നൂറിലധികം നായ്ക്കളുണ്ടെന്നാണ് കണക്ക്. മാലിന്യ സംസ്കരണ പ്ളാന്‍റിലത്തെുന്ന മാസാംവശിഷ്ടങ്ങളാണ് തെരുവുനായ്ക്കളുടെ ഇഷ്ടഭക്ഷണം. ഇറച്ചി ആഹാരമാക്കിയ നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ഭീകരരൂപത്തിലുള്ളവയാണ്. തെരുവുനായ്ക്കളുടെ ഭീഷണിയെ ഭയന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജോലിചെയ്യുന്നത്. അടുത്തിടെ ജോലികഴിഞ്ഞിറങ്ങിയ ജീവനക്കാരനെയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. സ്ഥിതി നിയന്ത്രണാതീതമായിട്ടും പന്തളത്ത് അധികൃതര്‍ക്ക് അനക്കമില്ല. തെരുവുനായ്ക്കളെ പിടികൂടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുമ്പോള്‍ പന്തളത്ത് അതിനും നടപടിയില്ല. നഗരസഭാ കാര്യാലയത്തിന്‍െറ മൂക്കിനു കീഴെയാണ് പന്തളത്തെ മാലിന്യ സംസ്കരണ പ്ളാന്‍റ്. ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യം യഥാസമയം സംസ്കരിച്ചാല്‍ തെരുവുനായ ശല്യം ഒരു പരിധിവരെ പരിഹരിക്കാനാകും. ഇതിനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.