ഏറത്ത് ഗ്രാമപഞ്ചായത്ത് പി.എച്ച്.സിക്ക് മരുന്ന് വേണം; കിടത്തിച്ചികിത്സയും

അടൂര്‍: ആകെയുള്ളത് ഒരു ഡോക്ടര്‍; ആവശ്യത്തിനു മരുന്നില്ല, ലബോറട്ടറിയില്ല, ഇ.സി.ജി യന്ത്രമില്ല. ഇങ്ങനെ പോകുന്നു ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പരാധീനതകള്‍. ഗ്രാമപഞ്ചായത്തിന്‍െറ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശുപത്രി കെട്ടിടത്തോടനുബന്ധിച്ച് കിടത്തിച്ചികിത്സാ വിഭാഗ കെട്ടിടം പണിയാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. ഒരു ഡോക്ടര്‍ മാത്രമുള്ള ഇവിടെ ഞായറാഴ്ചകളില്‍ ഡോക്ടര്‍ വരാറില്ലത്രേ. മണക്കാല, ചൂരക്കോട്, കിളിവയല്‍, വയല, ചിറ്റാണിമുക്ക് എന്നിവിടങ്ങളില്‍ ആശുപത്രിയുടെ ഉപകേന്ദ്രങ്ങളുണ്ട്. ഇവിടെയും ഡോക്ടര്‍ എത്തണം. ഡി.എം.ഒയുടെയും പഞ്ചായത്തിന്‍െറയും ചര്‍ച്ചകളിലും യോഗങ്ങളിലും പങ്കെടുക്കേണ്ടതും ഈ ഡോക്ടര്‍ തന്നെ. ആശുപത്രിയുടെ ഭരണനിര്‍വഹണവും കൂടിയാകുമ്പോള്‍ രോഗികളെ പരിശോധിക്കാന്‍ കിട്ടുന്ന സമയം കുറവാണ്. വാഹന സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. ഗ്രാമപഞ്ചായത്തിലെ വയല, പുതുശേരിഭാഗം, കിളിവയല്‍, വടക്കടത്തുകാവ്, പരുത്തപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇവിടെയത്തൊന്‍ ബുദ്ധിമുട്ടായതിനാല്‍ അവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഗ്രാമത്തിന്‍െറ കിഴക്കേയറ്റത്തെ വയലയില്‍നിന്ന് ഇവിടെ എത്തണമെങ്കില്‍ 120 രൂപ ഓട്ടോക്കൂലി കൊടുക്കണം. ഗ്രാമപഞ്ചായത്തിലെ 13,15,16 വാര്‍ഡുകള്‍ക്കു മാത്രമാണ് പി.എച്ച്.സിയുടെ പ്രയോജനം ലഭിക്കുന്നത്. ഡോക്ടറുള്ള ദിവസങ്ങളില്‍ കുട്ടികളടക്കം 100ലേറെ പേര്‍ ചികിത്സക്കത്തെുന്നുണ്ട്. നാലുവര്‍ഷം മുമ്പ് ഡിഎം.ഒ ഓഫിസിലേക്ക് മാറ്റിയ ആംബുലന്‍സ് തിരികെ ലഭിച്ചില്ല. ആശുപത്രിയില്‍ രോഗികളെ എത്തിക്കാന്‍ ആംബുലന്‍സും മറ്റ് വാഹനസൗകര്യവും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഗ്രാമപഞ്ചായത്ത് ചെവിക്കൊണ്ടില്ല. പഞ്ചായത്ത് സ്റ്റേഡിയത്തിന്‍െറ സ്ഥലത്ത് പി.എച്ച്.സി സ്ഥിതി ചെയ്യുന്നതിനാല്‍ ഗ്രൗണ്ടില്‍ കളിക്കുന്നവര്‍ ജനാലച്ചില്ലുകള്‍ തകര്‍ക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍ പരിസരം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. മുറ്റത്തെ മഴവെള്ള സംഭരണി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. 1994ല്‍ മണക്കാല അന്തിച്ചിറയിലെ വാടകവീട്ടില്‍ ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഡോക്ടര്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് 1997 ആഗസ്റ്റ് 28ന് അന്തിച്ചിറ ഗുരുമന്ദിരത്തിന് സമീപത്തെ പഞ്ചായത്ത് ഓപണ്‍ എയര്‍ സ്റ്റേഡിയത്തിന്‍െറ വേദി കെട്ടിയടച്ച് കുടുസ്സുമുറികളിലായി പ്രവര്‍ത്തനം. പഞ്ചായത്ത് പി.എച്ച്.സിക്ക് കെട്ടിടം നിര്‍മിച്ചു നല്‍കിയെങ്കിലും സ്ഥലപരിമിതി പ്രശ്നമാണ്. ഓഫിസ്, ഡോക്ടര്‍, ഫാര്‍മസി, ഇഞ്ചക്ഷന്‍, ഇ.സി.ജി, നഴ്സിങ്, സ്റ്റോര്‍ എന്നിവക്ക് ഓരോ മുറിയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വനിത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഓരോ മുറിയുമാണുള്ളത്. ഇ.സി.ജി യന്ത്രം കേടായിട്ട് നാലു വര്‍ഷത്തിലേറെയായി. ഇതിനാല്‍ രോഗികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അടൂരിലത്തെി വേണം പരിശോധന നടത്താന്‍. ഫര്‍ണിച്ചര്‍ ആവശ്യത്തിനില്ല. തിങ്കളും ബുധനുമാണ് രോഗികള്‍ കൂടുതലുമത്തെുന്നത്. തിരക്ക് അധികമായാല്‍ വെയിലത്ത് നില്‍ക്കണം. സാന്ത്വന പരിചരണം, ക്ഷയരോഗ ചികിത്സ, നേത്ര പരിശോധന ക്ളിനിക് എന്നിവയുമുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്, വനിത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ ഓരോരുത്തര്‍ വീതമാണുള്ളത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൂന്നുപേരും ഫീല്‍ഡ് ഡ്യൂട്ടിക്കുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ ഏറത്ത് പി.എച്ച്.സി സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായും ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലായതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനം അലസിപ്പോയി. കെട്ടിടവും എട്ട് ഡോക്ടര്‍മാരും ഉണ്ടെങ്കിലേ കിടത്തിച്ചികിത്സ ഇവിടെ സാധ്യമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.