പത്തനംതിട്ട: ആരാധനാലയങ്ങള്‍ പൊതു ഇടങ്ങളായി മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇലന്തൂര്‍ മാര്‍ത്തോമ വലിയപള്ളിയുടെ ഒരുവര്‍ഷം നീളുന്ന ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ കലാപത്തിനുള്ള മാധ്യമമായി മാറുന്ന കാലത്ത് മൂല്യങ്ങളില്‍ അധിഷ്ഠിതമായ മതബോധം ശക്തിപ്പെടണം. ഭക്തിയും മതബോധവും സമൂഹത്തിലെ തെറ്റുകള്‍ തിരുത്താനുള്ള ഊര്‍ജമായി മാറണം. മതാതീത ആത്മീയതക്ക് ശ്രീനാരായണഗുരു പ്രധാന്യം നല്‍കിയിരുന്നു. സ്വന്തം മതം ഏതാണെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുക്കണം. സേവനത്തെയും വിശ്വാസത്തെയും ഒരേ പാതയിലൂടെ കൊണ്ടുപോകുന്ന മാര്‍ത്തോമ സഭയുടെ കാഴ്ചപ്പാട് അനുകരണനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ദ്വിശതാബ്ദി പ്രോജക്ടുകളുടെയും കരുതല്‍ പദ്ധതികളുടെയും ഉദ്ഘാടനം തോമസ് മാര്‍ തിമോത്തിയോസ് നിര്‍വഹിച്ചു. ജൂബിലി മെമ്മോറിയല്‍ ആശുപത്രിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ആന്‍േറാ ആന്‍റണി എം.പിയും ഇടവക വെബ്സൈറ്റ് ഉദ്ഘാടനം വീണ ജോര്‍ജ് എം.എല്‍.എയും നിര്‍വഹിച്ചു. വികാരി ജനറാള്‍മാരായ ഡോ.സി.കെ. മാത്യു, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്, ഭദ്രാസന സെക്രട്ടറി തോമസ് ജോര്‍ജ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്‍ തെക്കേതില്‍, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.ആര്‍. പ്രദീപ്, ഗ്രാമപഞ്ചായത്ത് മെംബര്‍ സി.കെ. പൊന്നമ്മ, എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് കെ.പി. രഘുകുമാര്‍, എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡന്‍റ് എന്‍.ആര്‍. ബോസ്, തുമ്പമണ്‍ ശ്രേയസ് ഡയറക്ടര്‍ റവ.ഇ.ജെ. ജോസഫ്, ഇടവക വികാരി എം.എം. മത്തായി, റെന്നി ഫിലിപ്, പ്രഫ. തോമസ് ടി.ജോര്‍ജ്, സണ്ണി തോമസ്, ബാബുജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.