ഓണകിറ്റ് നല്‍കാനെന്നപേരില്‍ പണം വാങ്ങിയ ഇടപാടുകാരന്‍ മുങ്ങി

വടശ്ശേരിക്കര: ഓണത്തിനു സദ്യക്കുള്ള സാധനങ്ങള്‍ നല്‍കുമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങിയ ഇടപാടുകാരന്‍ കടന്നെന്നുകാട്ടി പരാതി. പെരുനാട് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലാണ് കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയത്. എരുമേലി മറ്റന്നൂര്‍ക്കര സ്വദേശി എം.എച്ച്. നസീറിനെതിരെയാണ് 30 പേര്‍ ഒപ്പിട്ട പരാതി പെരുനാട് പൊലീസില്‍ നല്‍കിയിരിക്കുന്നത്. ആഴ്ചയില്‍ 50 രൂപവീതം 50 തവണ അടക്കുമ്പോള്‍ ഓണത്തിന് 2500 രൂപയുടെ സാധനങ്ങള്‍ വീട്ടിലത്തെിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനായി കാര്‍ഡും ആഴ്ചയില്‍ നസീര്‍ നേരിട്ട് പിരിവും നടത്തിയിരുന്നു. പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലായിട്ടുള്ള സാധാരണക്കാരാണ് ഇതില്‍ അംഗങ്ങളായത്. മൂന്നു പഞ്ചായത്തിലുമായി ഏകദേശം രണ്ടായിരത്തോളം പേര്‍ പദ്ധതിയില്‍ ചേര്‍ന്നിരുന്നു. മുന്‍കാലങ്ങളില്‍ ഓണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചിരുന്നു. ഉത്രാടത്തിനുപോലും സാധനങ്ങള്‍ കിട്ടാതായതോടെ ഇടപാടുകാര്‍ നസീറിന്‍െറ എരുമേലിയിലെ വീട്ടിലത്തെിയെങ്കിലും വീട് പൂട്ടിയിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. തുടര്‍ന്ന് ഇടപാടുകാര്‍ സംഘടിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.