ഉത്രട്ടാതി ജലമേള: വിജയികളെ നിശ്ചയിച്ചത് സമയത്തിന്‍െറ അടിസ്ഥാനത്തില്‍

ആറന്മുള: ഉത്രട്ടാതി ജലമേളയില്‍ ജേതാക്കളെ നിശ്ചയിച്ചത് സമയത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. ഓരോ ഹീറ്റ്സിലും ഏറ്റവും കുറഞ്ഞസമയത്ത് തുഴഞ്ഞത്തെിയ പള്ളിയോടത്തിനാണ് ഇത്തവണ ഒന്നാം സ്ഥാനം നല്‍കിയത്. എ ബാച്ചിന്‍െറ ആറാമത് ഹീറ്റ്സിലെ പള്ളിയോടങ്ങള്‍ ആറ് മിനിറ്റ് 19 സെക്കന്‍ഡുകൊണ്ടാണ് തുഴഞ്ഞത്തെിയത് ഇവരെ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യരായി തെരഞ്ഞെടുത്തു. മല്ലപ്പുഴശേരി, മേലുകര, മാരാമണ്‍ എന്നിവയാണ് ആറാമത് ഹീറ്റ്സിലെ പള്ളിയോടങ്ങള്‍. ആറ് മിനിറ്റ് 26 സെക്കന്‍ഡില്‍ തുഴഞ്ഞത്തെിയ ഏഴാമത് ഹീറ്റ്സിലെ പള്ളിയോടങ്ങളായ നെടുമ്പ്രയാര്‍, തെക്കേമുറി, ളാക-ഇടയാറന്മുള, കുറിയന്നൂര്‍ എന്നീ പള്ളിയോടങ്ങളെ ലൂസേഴ്സ് ഫൈനല്‍ വിജയികളായി തെരഞ്ഞെടുത്തു. ബി ബാച്ചില്‍ മത്സരിച്ച 12ാമത് ഹീറ്റ്സിലെ പള്ളിയോടങ്ങളായ മംഗലം, വന്മഴി, തൈമറവുംകര എന്നീ പള്ളിയോടങ്ങള്‍ ആറ് മിനിറ്റ് 54 സെക്കന്‍ഡുകൊണ്ട് തുഴഞ്ഞത്തെി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. ഇടക്കുളം പൂവത്തൂര്‍ കിഴക്ക് മുതവഴി, കോറ്റാത്തൂര്‍ എന്നീ പള്ളിയോടങ്ങള്‍ 13ാമത് ഹീറ്റ്സില്‍ മത്സരിച്ച് ആറ് മിനിറ്റ് 58 സെക്കന്‍ഡുകൊണ്ട് തുഴഞ്ഞത്തെി ലൂസേഴ്സ് ഫൈനല്‍ ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു. എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മേലുകരക്കും ബി ബാച്ച് രണ്ടാം സ്ഥാനം നേടിയ വന്മഴിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ട്രോഫികള്‍ സമ്മാനിച്ചു. എ ബാച്ച് മൂന്നാം സ്ഥാനം നേടിയ മാരാമണ്ണിനും ബി ബാച്ച് മൂന്നാം സ്ഥാനം നേടിയ മംഗലത്തിനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വക ആറന്മുള ജലമേള-ട്രോഫികള്‍ നല്‍കി. ലൂസേഴ്സ് ഫൈനല്‍ ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട കുറിയന്നൂരിന് തോഷിബ ആനന്ദ് ട്രോഫിയും ളാക ഇടയാറന്മുളക്ക് തെക്കേമുറിക്ക് താമരവേലില്‍ വേലായുധന്‍ പിള്ള ട്രോഫിയും നല്‍കി. പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞതിന് എ ബാച്ച് പള്ളിയോടത്തിനുള്ള ആറന്മുള പൊന്നമ്മ സ്മൃതി പുരസ്കാരം നെടുമ്പ്രയാര്‍ പള്ളിയോടത്തിന് നല്‍കി. ബി ബാച്ച് ലൂസേഴ്സ് ഫൈനല്‍ ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടക്കുളത്തിന് നര്‍മദാ ട്രോഫിയും പൂവത്തൂര്‍ കിഴക്കിന് പി.കെ. ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫിയും മുതവഴിക്ക് ഗോവിന്ദന്‍ പിള്ള മെമ്മോറിയല്‍ ട്രോഫിയും കോറ്റാത്തൂര്‍ പള്ളിയോടത്തിന് ട്രോഫിയും നല്‍കി. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള ട്രോഫി ആറാട്ടുപുഴ പള്ളിയോടത്തിന് നല്‍കി. പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞ ഹീറ്റ്സുകളായി തെരഞ്ഞെടുത്തത് എ ബാച്ചിലെയും ബി ബാച്ചിലെയും ലൂസേഴ്സ് ഫൈനല്‍ ജേതാക്കള്‍ക്കൂടിയായ ഹീറ്റ്സ് ഏഴും ഹീറ്റ്സ് പതിമൂന്നും ആയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.