പന്തളം: കരാര്‍ തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ വെറുതെവിട്ട പൊലീസ് നടപടിയത്തെുടര്‍ന്ന് കരാറുകാരന്‍ പാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തി. കുറുന്തോട്ടയം പാലത്തിന്‍െറ നിര്‍മാണം നടത്തുന്ന പ്രശാന്ത് കണ്‍സ്ട്രക്ഷന്‍സിനിലെ തൊഴിലാളികളായ ജഗന്‍ (30), ശിശിര(35) എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പന്തളത്തെ വസ്ത്രസ്ഥാപന ഉടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പൊലീസിന് പരാതി ലഭിച്ചത്. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ച തൊഴിലാളികളെയാണ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ പാലത്തിന്‍െറ തെക്കുഭാഗത്തെ പൈല്‍ക്യാപ്പിന്‍െറ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ വിശ്രമിക്കാനായി രാത്രി 11 മണിയോടെ നഗരസഭാ ഷോപ്പിങ് കോപ്ളക്സിനുമുകളിലെ താമസസ്ഥലത്തേക്ക് പോയ തൊഴിലാളികളാണ് മര്‍ദനത്തിനിരയായത്. ഷോപ്പിങ് കോംപ്ളക്സില്‍ പാലത്തിന്‍െറ നിര്‍മാണത്തൊഴിലാളികളെ താമസിപ്പിക്കാന്‍ അനുവദിച്ചതില്‍ ചിലര്‍ക്ക് അതൃപ്തിയുള്ളതായി ആക്ഷേപമുണ്ട്. ഷോപ്പിങ് കോംപ്ളക്സില്‍ ഉപയോഗിക്കാതെ കിടക്കുന്ന മുറികള്‍ അനാശ്യാസ്യ കേന്ദ്രങ്ങളായിരുന്നതായ ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ആറോളം പേരടങ്ങുന്ന സംഘമാണ് തൊഴിലാളികളെ ആക്രമിച്ചതെന്ന് കരാറുകാരന്‍ പ്രശാന്ത് പി. കുമാര്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ അവിടെയത്തെിയ തന്നോടും അക്രമികള്‍ മോശമായാണ് പെരുമാറിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രശാന്ത് പറയുന്നു. കരാറുകാരന്‍െറ പരാതിയത്തെുടര്‍ന്ന് അക്രമസംഘത്തിലെ പ്രമുഖനായ വസ്ത്രവ്യാപാരിയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. എന്നാല്‍, ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനത്തെുടര്‍ന്ന് ചെവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ പ്രതിയെ വെറുതെവിട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തിരുവോണ ദിവസവും പാലത്തിന്‍െറ നിര്‍മാണം നടത്താന്‍ നടപടി സ്വീകരിച്ചിരുന്നതാണ്. ഇതിനിടെയാണ് ഇത്തരം നടപടി ഉണ്ടായതെന്നും തൊഴിലാളികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നതെന്നും കരാറുകാരന്‍ പറഞ്ഞു. തൊഴിലാളികളുടെ ഐ.ഡി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയും അക്രമികള്‍ കൈവശപ്പെടുത്തിയതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.