അനധികൃത പ്രവര്‍ത്തനം തടയാന്‍ സ്ക്വാഡ്

മല്ലപ്പള്ളി: ഓണത്തോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ താലൂക്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍, അനധികൃത പ്രവര്‍ത്തനങ്ങള്‍ (നിലം നികത്ത്, അനധികൃത കൈയേറ്റം) എന്നിവ തടയുന്നതിന്‍െറ ഭാഗമായി 21വരെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മൂന്ന് സ്ക്വാഡുകള്‍ രൂപവത്കരിച്ചു. 14, 18, 21 തീയതികളിലും വര്‍ഗീസ് മാത്യുവും (ഫോണ്‍: 9847008832), 13, 16 തീയതികളിലും ജോളി കെ.ജോസഫും (ഫോണ്‍: 9446034924) 12, 15, 17 തീയതികളില്‍ പി.ആര്‍. പ്രസന്നകുമാറും (9539318984) ലീഡറായുള്ള സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ അതാതു ദിവസം രാവിലെ 10ന് ഓഫിസില്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.